മുനിസിപ്പല്‍ ആരോഗ്യ വിഭാഗം റെയ്ഡ് 23 കിലോ നിരോധിത പ്ലാസ്റ്റിക് സഞ്ചികള്‍ പിടികൂടി
തലശ്ശേരി: നഗരത്തില്‍ മുനിസിപ്പല്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ നിരോധിച്ച 23 കിലോ പ്ലാസ്റ്റിക് സഞ്ചികള്‍ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങള് വില്‍പ്പന നടത്തിയ വ്യാപാരികള്‍ക്കെതിരേ പിഴ ചുമത്തുമെന്ന് നഗരസഭാഅധികൃതര്‍ പറഞ്ഞു.
തലശ്ശേരി പഴയ ബസ്റ്റാന്റ്, പുതിയ ബസ്റ്റാന്റ്, മത്സ്യ മാര്‍ക്കറ്റ്, കീഴന്തിമുക്ക് പ്രദേശങ്ങളിലെ 70 ഓളം കടകളില്‍ ഇന്നലെ രാവിലെ എട്ടു മുതലാണ് നഗരസഭാ ഹെല്‍ത്ത് സൂപ്രണ്ട് എം. പ്രശാന്തിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത് . ഇതില്‍ 10 കടകളില്‍ നിന്നാണ് നഗരത്തില്‍ നിരോധിച്ച പ്ലാസ്റ്റിക് സഞ്ചികളുള്പ്പെടെ പിടികൂടിയത്. ക്ലീന്‍ കണ്ണൂര്‍ പദ്ധതിയുടെ ഭാഗമായ് ജില്ലയില്‍ പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിച്ചിരുന്നു. ഇവ വില്‍ക്കുന്നതും സൂക്ഷിക്കുന്നതും പിഴ ഈടാക്കാവുന്ന കുറ്റമാക്കി മാറ്റിയിരുന്നു.
ഇതേ തുടര്‍ന്ന് രണ്ട് തവണയില്‍ കൂടുതല്‍ നിരോധിത സഞ്ചികളും മറ്റും പിടിക്കപ്പെടുന്ന വ്യാപാരികളുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് നഗരസഭാ സെക്രട്ടറി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം പറഞ്ഞു.
റെയ്ഡില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ വി.പി ബാബു, ഇ. ലതീഷ്, സി. സുരേഷ്കുമാര്‍, കെ.പി രാജേന്ദ്രന്, രാഗേഷ് പലേരി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."