HOME
DETAILS
MAL
മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കി ഒരു ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
backup
September 10 2018 | 18:09 PM
കിളിമാനൂര്‍: മരണാനന്തര ചടങ്ങുകള്‍ ഒഴിവാക്കി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കുടുംബാംഗങ്ങള്‍ മാതൃകയായി. കൊടുവഴന്നൂര്‍, പന്തുവിള, അക്കര വിളവീട്ടില്‍ നിര്യാതനായ കുഞ്ഞു ശങ്കരന്റെ (102) മരണാനന്തര ചടങ്ങുകള്‍ക്കായി കരുതിയ ഒരു ലക്ഷം രൂപയാണ് കുടുംബം പ്രളയബാധിതരുടെ കണ്ണീരൊപ്പാനായി നല്‍കിയത്.
തുക ബി. സത്യന് എം.എല്‍.എ പരേതന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളില്‍ നിന്ന് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."