ബൈന്തൂര്‍ പാസഞ്ചര്‍ സര്‍വിസ്: നിവേദനം നല്കി
കണ്ണൂര്‍: ബൈന്തൂര്‍ പാസഞ്ചര്‍ ഒരു മാസത്തേക്ക് മൂകാംബിയിലേക്ക് സര്‍വിസ് നടത്താതെ മംഗളൂരുവില്‍ സര്‍വിസ് അവസാനിപ്പിക്കാനുള്ള തീരുമാനം റെയില്‍വേ പുനപരിശോധിക്കണമെന്ന് റെയില്‍വേ ഡിവിഷന് പാസഞ്ചേഴ്സ് അസോ. ആവശ്യപ്പെട്ടു. സംഭവത്തില്‍ അടിയന്തരമായി ഇടപടണമെന്നാവശ്യപ്പെട്ട് റെയില്‍വേ അധികൃതര്‍ക്കും എം.പിമാര്‍ക്കും പാസഞ്ചേഴ്സ് അസോ. സെക്രട്ടറി പി.കെ ബൈജു നിവേദനം നല്കി. കണ്ണൂര്‍-ബൈന്തൂര്‍ പാസഞ്ചര്‍ മൂകാംബിയിലേക്കുള്ള യാത്ര ഒരു മാസത്തേക്ക് റദ്ദാക്കിയത് തീര്‍ഥാടകര്‍ക്കു തിരിച്ചടിയാകും. മംഗളൂരു-പടീല്-ജോക്കട്ട റൂട്ടില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്നതിനാലാണ് ട്രെയിന്‍ ഭാഗികമായി റദ്ദാക്കുന്നത്. എന്നാല്‍ മറ്റ് എക്സ്പ്രസ് ട്രെയിനുകളൊക്കെ സര്‍വിസ് നടത്തുന്നുമുണ്ട്. അവധിക്കാലത്ത് മൂകാംബിക ദര്‍ശനത്തിന് പോകുന്ന ആയിരങ്ങളെയാണ് റെയില്‍വേ തീരുമാനം ബുദ്ധിമുട്ടിലാക്കുന്നതെന്നു ബൈജു നല്കിയ നിവേദനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."