യുവാവ് ചികിത്സാ സഹായം തേടുന്നു
എടപ്പാള്‍: രണ്ട് കിഡ്‌നിയും തകരാറിലായ യുവാവ് ചികിത്സാ സഹായം തേടുന്നു. തവനൂര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ പട്ടമ്മമാരു വളപ്പില്‍ അബൂബക്കറാണ് രണ്ട് കിഡ്‌നിയും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
നിലവില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്യുന്ന അബൂബക്കറിന് വൃക്ക മാറ്റിവെക്കുക മാത്രമമെ പരിഹാരമുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സാമ്പത്തികമായി വളരെ പിന്നോക്കത്തിലുള്ള അബൂബക്കറിനും കുടുംബത്തിനും ഇതിന്റെ ചിലവ് താങ്ങാനുള്ള ശേഷിയില്ല.ഭാര്യയും പറക്കമുറ്റാത്ത മൂന്ന് മക്കളുമുള്ള കുടും്യത്തിന്റെ ഏക ആശ്രയമായ അബൂബക്കറിനെ സഹായിക്കാന്‍ മന്ത്രി കെ.ടി ജലീല്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളായി പട്ടമ്മമാരുവളപ്പില്‍ അബൂബക്കര്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിരിക്കുകയാണ് നാട്ടുകാര്‍.
ഇതിനായി തവനൂര്‍ ഫെഡറല്‍ ബാങ്കില്‍ 11710100211425 നമ്പറില്‍ അക്കൗണ്ടും ആരംഭിച്ചു. കഎടഇ കോഡ് എഉഞഘ 0001171
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."