'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' മനുഷ്യജാലിക തിരൂരങ്ങാടിയില്‍
പുത്തനത്താണി: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന മനുഷ്യ ജാലിക 2019 ജനുവരി 26 ന് തിരൂരങ്ങാടി മേഖലയിലെ ചെമ്മാട് നടക്കുമെന്ന് എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അറിയിച്ചു. പുത്തനത്താണിയില്‍ വെസ്റ്റ് ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടന സമ്മേളനത്തിലാണ് പ്രഖ്യാപനം നടന്നത്.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷനായി. സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, ശാഫി മാസ്റ്റര്‍ ആട്ടീരി ,ഉമറലി തങ്ങള്‍ മണ്ണാരിക്കല്, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദലി പുളിക്കല്‍, നൗഷാദ് ചെട്ടിപ്പടി, ശഹീര്‍ അന്‍വരി പുറങ്ങ്, റാസി ബാഖവി സൂപ്പര്‍ ബസാര്‍, മൊയ്തീന്‍കുട്ടി മൗലവി കരേക്കാട്, ജലീല്‍ ചാലില്‍കുണ്ട്, ശംസുദ്ധീന്‍ ഫൈസി കുണ്ടൂര്‍, അലി കുളങ്ങര, അഷ്റഫ് മലയില്‍, ശാക്കിര്‍ ഫൈസി കാളാട്, മുഹമ്മദ് കുട്ടി കുന്നുംപുറം, എസ്.എം തങ്ങള്‍ ചേളാരി, കെ. സി നൗഫല്‍, ജലാല്‍ തങ്ങള്‍ ചാപ്പനങ്ങാടി, ശരീഫ് ചുഴലി, ശമീം ദാരിമി പരപ്പനങ്ങാടി, ശാക്കിറുദ്ധീന് തങ്ങള്‍ വെട്ടിച്ചിറ, റഊഫ് കാച്ചടിപ്പാറ, ശാഹുല്‍ ഹമീദ് ഫൈസി കൈനിക്കര, റഊഫ് കണ്ണന്തളി, ശിഹാബ് അടക്കാപുറം, മുജീബ് അന്‍വരി പൊന്നാനി, ഉബൈദ് മാസ്റ്റര്‍ എടപ്പാള്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."