HOME
DETAILS
MAL
ഗവര്‍ണറുടെ 'ഭാഷ' വിവാദത്തില്‍
backup
October 14 2020 | 19:10 PM
മുംബൈ: കൊവിഡ് വ്യാപനം കാരണം അടച്ച ക്ഷേത്രങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണറും മുന്‍ ബി.ജെ.പി നേതാവുമായ ഭഗത് സിങ് കോശിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കയച്ച കത്ത് വിവാദത്തില്‍. കത്തില്‍ ഗവര്‍ണര്‍ ഉപയോഗിച്ച ഭാഷയാണ് പരക്കെ വിമര്‍ശിക്കപ്പെടുന്നത്.
ക്ഷേത്രങ്ങള്‍ ഉടന്‍ തുറക്കണമെന്നാവശ്യപ്പെടുന്ന കത്തില്‍, വലിയ ഹിന്ദുത്വ ചിന്താഗതിക്കാരനായിരുന്ന താങ്കള്‍ ഇപ്പോള്‍ മതേതരനായോ എന്നതടക്കമുള്ള പരാമര്‍ശങ്ങള്‍ ഗവര്‍ണര്‍ നടത്തിയിരുന്നു.
ഭരണഘടനാ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ നടത്തിയ ഇത്തരം പരാമര്‍ശങ്ങള്‍ ഞെട്ടലുണ്ടാക്കിയെന്നാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കമുള്ള പ്രമുഖര്‍ അഭിപ്രായപ്പെട്ടത്. വിഷയത്തില്‍ എന്‍.സി.പി നേതാവും രാജ്യസഭാ എം.പിയുമായ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി. ഗവര്‍ണര്‍ ഉപയോഗിച്ച വാക്കുകളും ഭാഷയും ഞെട്ടലുണ്ടാക്കിയെന്നു പവാര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ജനാധിപത്യ രീതിയനുസരിച്ച് അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഗവര്‍ണറുടെ അവകാശത്തിനൊപ്പമാണ് താനെന്നും എന്നാല്‍, മുഖ്യമന്ത്രിക്ക് അദ്ദേഹമയച്ച കത്തില്‍ ഉപയോഗിച്ച വാക്കുകള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്പെടുത്തുകയാണെന്നും പവാര്‍ പറയുന്നു. ഇത്തരം പരാമര്‍ശങ്ങളടങ്ങിയ കത്ത് ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്കു കൈമാറിയതിനെയും പവാര്‍ ചോദ്യം ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."