HOME
DETAILS
MAL
രുചിപ്പെരുമയും മലയാളവും; കറാച്ചിയിലെ മലബാര്‍ തട്ടുകട വൈറല്‍
backup
October 14 2020 | 21:10 PM
മലപ്പുറം: ഇന്ത്യക്കാര്‍ക്ക് മുംബൈ പോലെയാണ് പാകിസ്താനികള്‍ക്ക് കറാച്ചി നഗരം. പാകിസ്താന്റെ ഏറ്റവും വലിയ നഗരവും വാണിജ്യ തലസ്ഥാനവുമാണിത്. കറാച്ചിയിലെ തിരക്കേറിയ വെല്ലിങ്ടണ്‍ സ്ട്രീറ്റില്‍ തട്ടുകട നടത്തുന്ന മലപ്പുറം സ്വദേശികളുടെ രുചിപ്പെരുമയ്ക്കും ഒഴുക്കോടെയുള്ള മലയാളത്തിനും ഇന്റര്‍നെറ്റില്‍ ലഭിക്കുന്നത് നിറഞ്ഞ കൈയടിയാണ്.
സെപ്റ്റംബറില്‍ പ്രമുഖ പാക് വ്ളോഗര്‍ സമീറിന്റെ സമീര്‍ കീ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലാണ് കറാച്ചിയിലെ മലബാര്‍ റസ്റ്റോറന്റിനെ പരിചയപ്പെടുത്തിയതെങ്കിലും റിഡിറ്റില് വന്നതോടെയാണ് ഇന്റര്‍നെറ്റില്‍ വൈറലായത്. കറാച്ചിയിലെ കുടിയേറ്റ മലയാളി സമൂഹത്തിനു മാത്രമല്ല പാകിസ്താനികള്ക്കിടയിലും ഹിറ്റാണ് മലബാര്‍ റസ്റ്റോറന്റ്.
മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ് രണ്ടുപേരും. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛനെയും ഇരുവരും തങ്ങളുടെ സംസാരത്തിനിടെ പരിചയപ്പെടുത്തുന്നുണ്ട്.
കറാച്ചിയിലെ മലബാര്‍ മുസ്ലിം ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകരാണിവര്‍. ഇന്ത്യയും പാകിസ്താനും ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ജമാഅത്ത് ഉണ്ടെന്നും പാകിസ്താനിലെ ഏറ്റവും പഴക്കമുള്ള ജമാഅത്തും ഇതു തന്നെയാണെന്നും വിഡിയോയില്‍ മുഹമ്മദലി പറയുന്നു. വിഡിയോ വൈറലായതോടെ റസ്റ്റോറന്റ് നടത്തുന്ന മലയാളികളുടെ കുടുംബപശ്ചാത്തലം ഏതാകുമെന്ന ആകാംക്ഷ പലരും പങ്കുവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."