HOME
DETAILS
MAL
അര്‍ണബിന് നോട്ടിസ്; നാളെ ഹാജരാകണം
backup
October 14 2020 | 21:10 PM
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗാറില്‍ സന്യാസികളെ ആള്‍ക്കൂട്ടം മര്‍ദിച്ചുകൊന്ന സംഭവം വര്‍ഗീയ കലാപമാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ റിപ്പബ്ലിക് ടി.വി തലവന്‍ അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പൊലിസിന്റെ നോട്ടിസ്. വിഷയത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ്. നാളെ വൈകിട്ട് നാലിനു എ.സി.പി, സ്പെഷല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നിവര്‍ക്കു മുന്പില് ഹാജരാകണമെന്നും അസി. കമ്മിഷണര്‍ സുധീര്‍ ജംബാവദ്കര് നല്കിയ നോട്ടിസില്‍ ആവശ്യപ്പെടുന്നുണ്ട്.
മഹാരാഷ്ട്രയില്‍ ഈ വര്‍ഷം ആദ്യം നടന്ന സംഭവത്തില്‍, ഹിന്ദു സന്യാസികളെ കൊന്നത് മുസ്ലിംകളാണെന്നാരോപിച്ച് റിപ്പബ്ലിക് ടി.വി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഒരു മുസ്ലിം പോലും ആക്രണത്തില്‍ ഇല്ലായിരുന്നെന്നു പിന്നീട് വ്യക്തമാകുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."