എസ്.വൈ.എസ് സംഘടനാ അദാലത്ത്: ഒന്നാംഘട്ടം പൂര്‍ത്തിയായി
കോഴിക്കോട്: സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി നടത്തിയ സംഘടനാ അദാലത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയായി. യൂനിറ്റ്, പഞ്ചായത്ത്, ഏരിയ, മേഖല, ജില്ല എന്നീ അഞ്ച് തലങ്ങളിലായാണ് അദാലത്ത് ആവിഷ്‌കരിച്ചത്. ഓരോ തലങ്ങളിലേയും പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്താനും കാര്യക്ഷമത ഉറപ്പുവരുത്താനും സഹായകമാകുന്ന നൂതന രീതികള്‍ അവലംബിച്ചായിരുന്നു അദാലത്ത് നടപടികള്‍. ശാഖാ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാവശ്യമായ വര്‍ക്‌മെറ്റീരിയലുകള്‍ ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി നേരിട്ട് നല്‍കിയിട്ടുണ്ട്.
അദാലത്തിന് ശേഷം ശാസ്ത്രീയ സംഘടനാ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കാനും അര്‍ധവര്‍ഷ പദ്ധതികള്‍ ആസൂത്രണം ചെയ്യാനും സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് സെപ്റ്റംബര്‍ 29 ന് കൊണ്ടോട്ടി നീറാടുള്ള ഗസ്സാലി ഹെറിറ്റേജ് ഹോമില്‍ നടക്കും. ശനിയാഴ്ച കോഴിക്കോട്ട് നടന്ന ജില്ലകളുടെ അദാലത്തില്‍ ബംഗളൂരു അടക്കം ഒന്‍പത് ജില്ലകള്‍ പങ്കെടുത്തു.
സംസ്ഥാന ഭാരവാഹികള്‍ ജില്ലാ അദാലത്തിന്നും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ മറ്റു അദാലത്തുകള്‍ക്കും നേതൃത്വം നല്‍കി. കോട്ടയം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളില്‍ സെപ്റ്റംബര്‍ 30 നകം അദാലത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കും. സംസ്ഥാന അദാലത്ത് ക്യാംപ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അധ്യക്ഷനായി. വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, സലിം എടക്കര, നാസര്‍ ഫൈസി കൂടത്തായി, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, പി. കെ.എ ലത്തീഫ് ഫൈസി, ശറഫുദ്ദീന്‍ മൗലവി, കെ. നാസര്‍ മൗലവി, സുബൈര്‍ ഇടുക്കി, ശരീഫ് ദാരിമി നീലഗിരി, ലത്തീഫ് ഹാജി ബംഗളൂരു, എന്‍.കെ മുഹമ്മദ് ഫൈസി, സി.എം അബ്ദുറഹ്മാന്‍ കുട്ടി, ഇബ്രാഹിം ബാഖവി, ഇ.പി ഹുസൈന്‍, അബ്ദുറസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."