'തിരൂരിലെ ബീവറേജ് ഔട്ട്ലറ്റ് അടച്ചുപൂട്ടണം'
പുത്തനത്താണി: തിരൂരില്‍ പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്ട്ലെറ്റ് അടച്ചു പൂട്ടാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് തിരൂര്‍ മണ്ഡലം ലഹരി നിര്‍മാര്‍ജന സമിതി കണ്വന്ഷന് ആവശ്യപ്പെട്ടു. സമിതി വനിതാ വിങ് ജില്ലാ ജനറല്‍ സെക്രട്ടറി വഹീദ ഉദ്ഘാടനം ചെയ്തു. കെ ഇബ്രാഹീം മാസ്റ്റര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ കുഞ്ഞിതോമു മാസ്റ്റര്‍ ക്ലാസെടുത്തു. ഇ സക്കീര്‍ മാസ്റ്റര്‍, ഇ.പി മൊയ്തീന്‍കുട്ടി മാസ്റ്റര്‍, പി.എം അവറാന്‍കുട്ടി, മൊയ്തു വെട്ടിച്ചിറ, സി സാഹിറ, പി അനിത സംസാരിച്ചു. മണ്ഡലം ഭാരവാഹികളായി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ തിരൂര്‍ (പ്രസിഡന്റ്), പി.ടി അബു, പി.പി ഹംസ ഹാജി, എം.കെ കുഞ്ഞിപ്പ, എ.കെ എറമു, പി.ആലികുട്ടി ഹാജി (വൈസ് പ്രസിഡന്റ്) നവാസ് വളവന്നൂര്‍ (ജനറല്‍ സെക്രട്ടറി), അടിയാട്ടില്‍ ബശീര്‍, കെ.പി ജാസര്‍, എം മുഹമ്മദ്, ടി ഹംസുപ്പ, ആലിക്കുട്ടി മാസ്റ്റര്‍(ജോ. സെക്രട്ടറി), വി.കെ അഷറഫ് (ട്രഷര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."