HOME
DETAILS
MAL
മഹാരാജാസ് സംഭവം: മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടിസ്
backup
May 10 2017 | 07:05 AM
തിരുവനന്തപുരം: മഹാരാജാസ് കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അവകാശ ലംഘനത്തിന് നോട്ടിസ്. സഭയെ തെറ്റിധരിപ്പിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പി.ടി. തോമസും ഹൈബി ഈഡനുമാണ് നിയമസഭയില്‍ നോട്ടിസ് നല്‍കിയത്.
കോളജില്‍നിന്നു പിടിച്ചെടുത്തത് വാര്‍ക്കപ്പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ മാത്രമാണെന്ന മുഖ്യമന്ത്രിയുടെ നിലപാട് പൊലിസ് അന്വേഷണത്തെ സ്വാധീനിക്കുന്നതാണെന്നും എഫ്.ഐ.ആര്‍ലെ രേഖകള്‍ മറച്ചുവച്ചു നിയമസഭയെ തെറ്റിധരിപ്പിച്ചെന്നും ഇത് നിയമസഭയ്ക്കും അംഗങ്ങള്‍ക്കും മേലുള്ള അവകാശ ലംഘനമാണെന്നും പ്രതിപക്ഷം ആരോപിച്ചു. ആരോപണങ്ങള്‍ പരിശോധിച്ച് നടപടി എടുക്കാമെന്ന് സ്പീക്കര്‍ ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."