ആള്മാറാട്ടപരീക്ഷ : ഒളിവില്‍ കഴിയുന്ന അധ്യാപകരുടെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും
കോഴിക്കോട്: മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആള്‍മാറാട്ടം നടത്തി അധ്യാപകന് പരീക്ഷ എഴുതിയ കേസില്‍ ഒളിവില്‍ കഴിയുന്ന അധ്യാപകരുടെ ജാമ്യഹരജി കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സ്കൂളിലെ അധ്യാപകനായ നിഷാദ് വി. മുഹമ്മദ്, ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ഡെപ്യൂട്ടി ചീഫുമായ പി.കെ ഫൈസല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി പറയുന്നത് മാറ്റിയത്. നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലും പരീക്ഷാ ചീഫുമായ കെ. റസിയയുടെ ജാമ്യാപേക്ഷയും ഇതോടൊപ്പം പരിഗണിക്കും.
അതേസമയം ഒളിവില്‍ പോയ രണ്ടു പ്രതികള്‍ക്കെതിരേ പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഇവരെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇവരുടെ മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലിസ് പറഞ്ഞു.
നിഷാദ് വി. മുഹമ്മദ്, പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരേയാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവര്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പരിഗണിച്ചാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചതെന്നാണ് പൊലിസ് പറയുന്നത്. പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍ കെ.റസിയക്കെതിരേ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നില്ല.
മുക്കം നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകന് രണ്ട് പ്ലസ് ടു വിദ്യാര്‍ഥികളുടെ പരീക്ഷ പൂര്‍ണമായും എഴുതുകയും ഒരാളുടെ നാല് ഉത്തരങ്ങള്‍ എഴുതുകയും 32 പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ ഉത്തരകടലാസുകള്‍ തിരുത്തുകയും ചെയ്തുവെന്ന് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മുക്കം പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."