HOME
DETAILS

ലൈഫ് മിഷന്‍ സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി സി.ബി.ഐ ഹൈക്കോടതിയില്‍

  
backup
October 16 2020 | 00:10 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87

 


കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ അന്വേഷണത്തിനുള്ള ഭാഗിക സ്റ്റേ അന്വേഷണത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സി.ബി.ഐ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ലൈഫ് മിഷനില്‍ സി.ബി.ഐ അന്വേഷണത്തിനെതിരേ വിശദമായ വാദം അടിയന്തിരമായി കേള്‍ക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈഫ് മിഷനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ ക്രമക്കേടുകള്‍ നടന്നത്. പണമിടപാട് സംബന്ധിച്ച് എഫ്.സി.ആര്‍.എ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ലൈഫ് മിഷനെ ഒഴിച്ചുനിര്‍ത്തി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നു സി.ബി.ഐ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് എഫ്.സി.ആര്‍.എ ബാധകമാകുമോ എന്ന കാര്യത്തില്‍ അടിയന്തിരമായി വാദം കേള്‍ക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടത്.
ഇത്രയും കാലത്തേക്ക് അന്വേഷണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് സി.ബി.ഐ ചൂണ്ടിക്കാണിക്കുന്നു. കേസ് എത്രയും പെട്ടെന്ന് പരിഗണിച്ച് ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കണമെന്നാണ് സി.ബി.ഐ ആവശ്യപ്പെടുന്നത്. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി ലൈഫ് മിഷനെതിരായ അന്വേഷണം സ്റ്റേ ചെയ്തിരുന്നത്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കിയത്. എഫ്.സി.ആര്‍.എ ലംഘിച്ചെന്നു കാട്ടി സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നായിരുന്നു ലൈഫ് മിഷന്റെ വാദം. കോടതി ഇതു പരിഗണിക്കുകയും ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് നിരീക്ഷിക്കുകയും ചെയ്തു. അതുവരെ ലൈഫ് മിഷന്‍ സി.ഇ.ഒയ്‌ക്കെതിരായ അന്വേഷണം നിര്‍ത്തിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago