കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ക്ക് അനുശോചന പ്രവാഹം
ബോവിക്കാനം: തെരുവ് നായ്ക്കൂട്ടം ആടിനെ കടിച്ചുകൊന്നു. ബോവിക്കാനം നുസ്‌റത്ത് നഗറില്‍ ഇന്നലെ ഉച്ചയോടെ റോഡരികില്‍ വച്ചാണ് നായ്ക്കള്‍ ആടിനെ കടിച്ചുകൊന്നത്. ഈ പ്രദേശത്ത് നേരത്തെയും നിരവധി വളര്‍ത്തു മൃഗങ്ങളേ നായ്ക്കുട്ടം ആക്രമിക്കുകയും കൊന്നെടുക്കുകയും ചെയ്യ്തിരുന്നു. മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവ്‌നായ ശല്യം രൂക്ഷമായിരിക്കുകയാണ്.
ആലൂര്‍, ബോവിക്കാനം ടൗണ്‍, അമ്മംങ്കോട്, മുതലപ്പാറ, ബാവിക്കര അടുക്കം എന്നിവിടങ്ങളിലാണ് തെരുവ് നായ്ക്കള്‍ വിലസുന്നത്. രാത്രിയും പകലുമെന്നില്ലാതെ നായ്ക്കള്‍ തെരുവ് കൈയടക്കുമ്പോള്‍ ജനം ഭയചികിതരാകുകയാണ്. അക്രമാസക്തരാവുന്ന നായ്ക്കൂട്ടം മദ്‌റസയിലേക്കും സ്‌കൂളിലേക്കും നടന്നുപോകുന്ന കുട്ടികളേയും സ്ത്രീകളേയും അക്രമിക്കാനായി ഓടിക്കുന്നതും പതിവായിരിക്കുകയാണ്. തെരുവ്‌നായ്ക്കളുടെ ശല്യം നിയന്ത്രിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."