HOME
DETAILS
MAL
എവറസ്റ്റിലെ മരണനിരക്കുയരാന്‍ കാരണം തിരക്കല്ലെന്ന് നേപ്പാള്‍
backup
May 27 2019 | 21:05 PM
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെയിലും ഇറങ്ങുമ്പോഴുമായി നിരവധി പര്‍വതാരോഹകര്‍ മരിക്കാനിടയായത് യാത്രികരുടെ എണ്ണക്കൂടുതല്‍ മൂലമുണ്ടായ തിരക്കുകൊണ്ടല്ലെന്ന് നേപ്പാള്‍.
കാലാവസ്ഥയും ഇതിനു കാരണമാണെന്ന് ടൂറിസം ഡയരക്ടര്‍ ദന്തു രാജ് ഖിമെയിര്‍ പറഞ്ഞു. 381 പേരാണ് ഈ സീസണില്‍ എവറസ്റ്റ് കയറിയത്. ഇതില്‍ പത്തുപേര്‍ മരിക്കുകയോ കാണാതാവുകയോ ചെയ്തു. ഇതില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്. ബാക്കിയുള്ളവരില്‍ അമേരിക്ക, ആസ്‌ത്രേലിയ, അയര്‍ലന്റ് പൗരന്മാരുമുണ്ട്. എന്നാല്‍ എട്ടുപേരേ മരിച്ചിട്ടുള്ളൂവെന്ന് ടൂറിസം ഡയരക്ടര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."