HOME
DETAILS

എറണാകുളം ബ്രോഡ്‌വേയിലെ ക്ലോത്ത് ബസാറില്‍ വന്‍ തീപിടിത്തം

  
backup
May 27 2019 | 21:05 PM

%e0%b4%8e%e0%b4%b1%e0%b4%a3%e0%b4%be%e0%b4%95%e0%b5%81%e0%b4%b3%e0%b4%82-%e0%b4%ac%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b5%e0%b5%87%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86

 

കൊച്ചി: എറണാകുളം ബ്രോഡ്‌വേയിലെ ക്ലോത്ത് ബസാറില്‍ വന്‍ തീപിടിത്തം. തയ്യല്‍ നൂലും തയ്യല്‍ ഉപകരണങ്ങളും മറ്റും വില്‍ക്കുന്ന കെ.സി പപ്പു ആന്‍ഡ് സണ്‍സ് എന്ന സ്ഥാപനത്തിന്റെ രണ്ടാംനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്.
രണ്ടുകോടിയോളം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ഉടമകള്‍ പറയുന്നുണ്ടെങ്കിലും നഷ്ടം എത്രയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അഗ്‌നിശമന സേനയുടെ പ്രാഥമിക നിഗമനം. ഗോഡൗണിനു സമീപത്തെ സി.കെ ശങ്കുണ്ണി നായര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് ബില്‍ഡിങ് മറ്റീരിയല്‍സ്, ഭദ്ര ടെക്‌സ്റ്റൈല്‍സ് എന്നിവിടങ്ങളിലേക്കും തീ പടര്‍ന്നെങ്കിലും വലിയ നാശനഷ്ടം ഉണ്ടാകുംമുന്‍പ് തീ നിയന്ത്രണവിധേയമാക്കി.


രാവിലെ ജീവനക്കാരെത്തി സ്ഥാപനം തുറന്നശേഷം 9.55 ഓടെയാണ് തീപിടിത്തമുണ്ടായത്. മെയിന്‍ സ്വിച്ച് ഓണാക്കിയതിന് ശേഷമാണ് തീ പടര്‍ന്ന് പിടിച്ചതെന്ന് ഫയര്‍ഫോഴ്‌സിന് ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. കെ.പി ഫ്രാന്‍സിസ്, കെ.പി ജോണി എന്നിവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. മേഖലയിലെ 60 വര്‍ഷത്തിലധികം പഴക്കം ചെന്ന കെട്ടിടങ്ങളിലൊന്നാണിത്. അഗ്‌നിശമന സേനയുടെ 25 ഓളം യൂനിറ്റുകളും ഇന്ത്യന്‍ നേവി, കൊച്ചിന്‍ റിഫൈനറി എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമും ചേര്‍ന്ന് 12.30 ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


പ്രദേശത്തെ ചുമട്ടുതൊഴിലാളികളും തീയണയ്ക്കാന്‍ സഹായിച്ചു. കെട്ടിടത്തിന്റെ മുകളിലത്തെ നില ഗ്രില്ലുകൊണ്ട് മറച്ചിരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കി. ഗ്രില്ല് അറുത്താണ് അഗ്‌നിരക്ഷാ സേന അകത്ത് കടന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കെ.സി പപ്പു ആന്‍ഡ് സണ്‍സിന്റെ രണ്ടാംനിലയില്‍ സൂക്ഷിച്ചിരുന്ന തയ്യല്‍ മെഷീനുകളും മറ്റ് ഉപകരണങ്ങളും കത്തിനശിച്ചു.


സമീപത്തെ കടയിലെ ജീവനക്കാരാണ് രണ്ടാം നിലയില്‍നിന്ന് തീ ഉയര്‍ന്നുപൊങ്ങുന്നത് ആദ്യം കണ്ടത്. ഉടന്‍ ബഹളമുണ്ടാക്കി ഉള്ളിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയും തീയണക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ വിഫലമായി. അതിനിടെ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ ബ്രോഡ്‌വേയുടെ ഉള്ളിലെ ചെറിയ വഴികളിലൂടെ കടന്ന് ക്ലോത്ത് ബസാറിലെ റോഡിലെത്താന്‍ സമയമെടുത്തു. അതിനിടെ തീ സമീപത്തെ കടകളിലേക്കും പടര്‍ന്നു. അവയുടെ മേല്‍ക്കൂരയിലെ ഓടുകളും ഷീറ്റുകളും ഭാഗികമായി കത്തിനശിച്ചു. റോഡും മാര്‍ക്കറ്റ് റോഡും ഒന്നിക്കുന്ന നാലും കൂടിയ ജങ്ഷനാണെങ്കിലും ഇവിടെ ഫയര്‍ യൂനിറ്റുകള്‍ക്ക് തിരിക്കാന്‍ പോലും സൗകര്യമില്ലായിരുന്നു. ഇതുമൂലം വെള്ളം തീര്‍ന്ന യൂനിറ്റുകള്‍ക്ക് തിരികെ പോകാന്‍ കഴിഞ്ഞില്ല.


ക്ലോത്ത് ബസാര്‍ റോഡിലും മാര്‍ക്കറ്റ് റോഡിലും ഇടുങ്ങിയ വഴിയില്‍ യൂനിറ്റുകള്‍ ഇതുമൂലം കാത്തുകിടക്കേണ്ടി വന്നു. ഇലക്ട്രിസിറ്റി ലൈനുകളും മറ്റ് കേബിളുകളും ഫയര്‍ യൂനിറ്റുകള്‍ക്ക് തടസമായി. അതേസമയം, സംഭവസ്ഥലത്ത് എത്തിച്ചേരാന്‍ സമയമെടുത്തെങ്കിലും പെട്ടെന്ന് തീയണയ്ക്കാനായത് നേട്ടമാണെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവം സംബന്ധിച്ച് ഉടന്‍ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് റീജ്യനല്‍ ഫയര്‍ ഓഫിസര്‍ പി.വി ഷിജു വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago