കൂടെ നടന്നവര്‍ തന്നെ മാണിയെ പിന്നില്‍ നിന്നു കുത്തി: ജോസ് കെ.മാണി, ഉമ്മന്‍ ചാണ്ടിയോ ചെന്നിത്തലയോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ല
തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജോസ് കെ.മാണി. കോണ്‍ഗ്രസിലെ ചിലര്‍ കേരളാ കോണ്‍ഗ്രസിനെ ശത്രുവായി കാണുകയാണെന്നും കേരളാ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ഒരു ചാനലിനുനല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു.
നിയമസഭാ അംഗത്വത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ബാര്‍കോഴ ആരോപണം പൊങ്ങിവന്നത്.
കെ.എം മാണി മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്ന അഭിപ്രായം ഉയര്‍ന്ന പ്രതിച്ഛായ ഇല്ലാതാക്കാന്‍ കൂടെ നടന്നവര്‍ തന്നെയാണ് പിന്നില്‍ നിന്നു കുത്തിയത്. ഇടതുപക്ഷത്തിന് അടിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വടി ഇട്ടുകൊടുത്തു. ബാര്‍ കോഴക്കേസ് അടഞ്ഞ അധ്യായമാണ്. ഇടത് മുന്നണി കണ്‍വീനറുടെ വിശദീകരണം ഇതിനകം വന്നുകഴിഞ്ഞിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.
തങ്ങളെ പിന്നില്‍ നിന്ന് കുത്തിയത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാം എന്നു പറഞ്ഞ ജോസ് ഉമ്മന്‍ചാണ്ടിയാണോ രമേശ് ചെന്നിത്തലയാണോ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ലെന്നും വ്യക്തമാക്കി.
ആരേയും ഉന്നമിട്ടല്ല തന്റെ രാഷ്ട്രീയം. പാലാ ഉപതെരഞ്ഞെടുപ്പില്‍ ചതിയുണ്ടായി. ചിഹ്നം നഷ്ടപ്പെട്ടപ്പോള്‍ പോലും ഇടപെടാന്‍ യു.ഡി.എഫ് നേതൃത്വം തയാറായിരുന്നില്ലെന്നും ജോസ് തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."