മാതൃദിനാചരണം;അമ്മമാര്‍ക്ക് ജനമൈത്രി പൊലിസിന്റെ ആദരം
പാനൂര്‍: മാതൃദിനാചരണത്തിന്റെ ഭാഗമായി പാനൂര്‍ ജനമൈത്രി പൊ
ലിസ് ഒരുക്കിയ അമ്മമാര്‍ക്ക് ആദരം പരിപാടി കണ്ണുകള്‍ ഈറനണിയിക്കുന്ന ദൃശ്യങ്ങള്‍ക്ക് സാക്ഷിയായി. പാനൂര്‍ നഗരസഭയിലെ വിവിധ ഭാഗങ്ങളിലെ താമസക്കാരായ ജീവിത സായാഹ്നത്തിലെത്തിയ അമ്മമാരെയാണ് ജനമൈത്രി വായനശാലയില്‍ ആദരിച്ചത്. അമ്മമാരെ ആദരിക്കുന്നതോടൊപ്പം ഓരോ അമ്മമാര്‍ക്കും അനുഭവങ്ങള്‍ പങ്കുവെക്കാനും അവസരം നല്‍കിയിരുന്നു. ചിലര്‍ പാട്ടു പാടിയും സ്വന്തം അനുഭവങ്ങള്‍ പങ്കിട്ടും അമ്മമാര്‍ പരിപാടി അവിസ്മരണീയമാക്കി. കൊമ്മലേരി താഴെകുനിയില്‍ മാത, കിഴക്കെ കുനിയില്‍ മാതു, ദേവൂട്ടി അമ്മ, അമ്മാളു അമ്മ, അത്തോളി വീട്ടില്‍ നാണിയമ്മ, ചീരൂട്ടിയമ്മ, തെക്കയില്‍ ശാന്ത, ചാലുപറമ്പത്ത് കുഞ്ഞാമി, പുലപ്പാടിന്റവിട നാരായണിയമ്മ, എകരംപറമ്പത്ത് ദേവിയമ്മ എന്നിവരെയാണ് ആദരിച്ചത്. പാനൂര്‍ സി.ഐ കെ.എസ് ഷാജി അമ്മമാരെ പൊന്നാടയണിയിച്ച് ആദരിച്ചു. ജനമൈത്രി വായനശാലയിലേക്ക് ഖത്തറിലെ സഫാരി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ വാഗ്ദാനം ചെയ്ത ഫ്രിഡ്ജ് റിയാസ് നെച്ചോളി ചടങ്ങില്‍ സി.ഐയെ ഏല്‍പിച്ചു. കണ്ണംവളളിയിലെ ടി. നൗഷാദ് ടി.വിയും ദാവൂദ് പാനൂര്‍ പുസ്തകങ്ങളും കൈമാറി. പാനൂര്‍ എസ്.ഐ എം.എസ് ഫൈസല്‍ ചടങ്ങില്‍ അധ്യക്ഷനായി. കെ. ശ്രീനിവാസന്‍, കെ. സുഹറ, കെ.കെ കാര്‍ത്തിക, കെ.കെ ധനഞ്ജയന്‍, വി.പി ചാത്തു, കെ.വി ഇസ്മാഈല്‍, എന്‍. രതി, ടി. മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."