അക്രമം: 13 പ്രതികള്‍ അറസ്റ്റില്‍
തലശ്ശേരി: കോടിയേരി മേഖലയിലെ കൊമ്മല്‍ വയല്‍, നങ്ങാറത്ത് പീടിക പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഏഴു ബി.ജെ.പി പ്രവര്‍ത്തകരും ആറു സി.പി.എം പ്രവര്‍ത്തകരും വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായി.
ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഏഴു വീടുകളും ഒമ്പത് വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു. വീടുകള്‍ക്കുനേരെയുണ്ടായ അക്രമത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
തലശ്ശേരി നഗരസഭയുടെ നൂറ്റമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് വാര്‍ഡ് മഹോത്സവത്തിന്റെ ഭാഗമായുള്ള വിളംബര ഘോഷയാത്രക്കിടയിലാണ് സംഘര്‍ഷം ഉടലെടുത്തത.് അക്രമം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റുചെയ്യാന്‍ വൈകിയതില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലിസ് നടപടി വൈകുന്നതാണ് അക്രമികള്‍ക്ക് ധൈര്യംപകരുന്നതെന്ന് കോടിയേരി ബാലകൃഷ്ണനും കുറ്റപ്പെടുത്തി.
അതിനിടെ പ്രതികളെ കണ്ടെത്താന്‍ പൊലിസ് റെയ്ഡ് നടത്തുന്നതിനിടയില്‍ കൊമ്മല്‍ വയല്‍ പ്രദേശത്തുനിന്നു കഴിഞ്ഞ ദിവസം ഒരു കുപ്പിബോംബും ബോംബ് നിര്‍മാണ സാമഗ്രികളും ന്യൂമാഹി പൊലിസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."