ടാര്‍ മിക്സിങ് യൂനിറ്റിന് തീപിടിച്ചു
കൂത്തുപറമ്പ്: റോഡ് ടാറിങ്ങിനായി താല്‍ക്കാലികമായി സ്ഥാപിച്ച ടാര്‍ മിക്സിങ് യൂനിറ്റിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കൂത്തുപറമ്പ് താലൂക്കാശുപത്രിക്കു സമീപം നരവൂര്‍ റോഡിലാണ് സംഭവം. ടാര്‍ മിക്സ് ചെയ്യുന്നതിനി
ടെയാണ് മിക്സിങ് യൂനിറ്റിന്റെ മെഷിന് തീപിടിച്ചത്. ഡീസല്‍ ടാങ്കിനുണ്ടായ ചോര്‍ച്ചയാണ് തീപിടുത്തത്തിനു കാരണമെന്ന് കരുതുന്നു. മൊബൈല്‍ ടവര്‍, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയുടെ തൊട്ടടുത്തായി ഉണ്ടായ തീപിടി
ത്തം പരിഭ്രാന്തി പരത്തി. ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ ബാലകൃഷ്ണന്, ലീഡിങ് ഫയര്മാന് കെ.കെ ദിലീഷ് എന്നിവരുടെ നേതൃത്വത്തില്കൂത്തുപറമ്പില് നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പെട്ടെന്ന് തീയണച്ചതിനാല്‍ മെഷീന് പൊ
ട്ടിത്തെറിക്കുന്നതും സമീപ പ്രദേശങ്ങളിലേക്ക് തീ പടരുന്നതും ഒഴിവാക്കാനായി. ഏകദേശം അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."