പരിസ്ഥിതി സംരക്ഷണത്തിന് ഒരു വീട്ടില്‍ ഒരു മരം പദ്ധതി
കണ്ണൂര്‍: പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ ഒരു വീട്ടില്‍ ഒരു മരം പദ്ധതി നടപ്പാക്കാന്‍ തീരുമാനം.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെയും സാമൂഹ്യ വനവല്‍ക്കരണ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി. ജില്ലയിലെ 1554 തദ്ദേശസ്ഥാപന വാര്‍ഡിലും ജൂണ്‍ അഞ്ചിന് പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നടക്കും.
ജൂണ്‍ 30 വരെ നീളുന്നതായിരിക്കും പ്രവര്‍ത്തനങ്ങള്‍. ഔഷധ സസ്യങ്ങള്‍, ഫലവൃക്ഷങ്ങള്‍ എന്നിവയുടെ തൈകളാണ് നടുക.
റോഡരികില്‍ വൃക്ഷതൈകള്‍ നടുന്നത് പരമാവധി ഒഴിവാക്കും.അലൈന്മെന്റ് മാറി ഒഴിവാക്കപ്പെട്ട റോഡിന്റെ ഭാഗങ്ങളുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരമാവധി മരങ്ങള്‍ നടും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പദ്ധതികളുടെയും ഭാഗമായുള്ള സ്ഥലം ലഭ്യമാകുന്നിടങ്ങളിലും പരമാവധി വൃക്ഷതൈകള്‍ നടാന്‍ യോഗം തീരുമാനിച്ചു. കെ.എസ്.ടി.പി റോഡുകളുടെ ഓരങ്ങളില്‍ വൃഷതൈകള്‍ നട്ടുപിടിപ്പിക്കാന്‍ പ്രത്യക നിര്‍ദേശം നല്‍കും.
ചെടികള്‍ പരിപാലിക്കുന്നുവെന്ന് ഉറപ്പാക്കാനാവശ്യമായ കാര്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ പി.കെ ശ്രീമതി എം.പി നിര്‍ദേശിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, വൈസ്പ്രസിഡന്റ് പി.പി ദിവ്യ, എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇംതിയാസ്, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കുടുവന്‍ പത്മനാഭന്, മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."