ഹോം ഫോര്‍ ഹോംലസ് ഭവനപദ്ധതി താക്കോല്‍ദാനം നാളെ
തളിപ്പറമ്പ്: തളിപ്പറമ്പ് മരിയന്‍ തീര്‍ഥാടന ഫൊറോന ദേവാലയം രജതജൂബിലിയുടെ ഭാഗമായി നടപ്പാക്കിയ ഹോം ഫോര്‍ ഹോംലസ് ഭവനപദ്ധതിയുടെ വെഞ്ചരിപ്പും താക്കോല്‍ദാനവും നാളെ വൈകുന്നേരം അഞ്ചിന് നടക്കും. കാഞ്ഞിരങ്ങാട് 20 വീടുകള്‍ നിര്‍മിക്കുന്നതിന് 2015 മെയ് 29 നാണ് അര്‍ച്ച് ബിഷപ്പ് മാര്‍.ജോര്‍ജ് ഞരളക്കാട്ട് തറക്കല്ലിട്ടത്. നിലവില്‍ ഫഌറ്റ് മാതൃകയിലുള്ള 16 വീടുകളുടെ പണിയാണ് പൂര്‍ത്തിയായത്. കാഞ്ഞിരങ്ങാട് സെന്റ് മേരീസ് ജൂബിലി നഗറില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍.ജോര്‍ജ് ഞരളക്കാട്ട്, ആര്‍ച്ച് ബിഷപ്പ് എമരിറ്റ്സ് മാര്‍.ജോര്‍ജ് വലിയമറ്റം എന്നിവരുടെ കാര്‍മികത്വത്തില്‍ വെഞ്ചരിപ്പും താക്കോല്‍ദാനവും നടത്തും. എം.എല്‍.എമാരായ ജയിംസ്മാത്യു, കെ.സി ജോസഫ്, നഗരസഭാ ചെയര്മാന് അള്ളാംകുളം മഹമ്മൂദ് സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫൊറോന വികാരി ഫാ.ജോസഫ് മഞ്ചപ്പിള്ളില്‍, ഫാ.ജോസഫ് റാത്തപ്പിള്ളില്‍, എം.കെ മാത്യു മൂന്നുപീടിക, കെ.ജെ തോമസ്, ടോമി കുരിശുംമൂട്ടില്‍, ജോണി കല്ലമ്മാരുകുന്നേല്, ജോര്‍ജ് വടകര പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."