കണ്ണൂര്‍ വിമാനത്താവളം; സ്ഥലമുടമകള്‍ തഹസില്‍ദാരുടെ ഓഫിസ് ഉപരോധിച്ചു
മട്ടന്നൂര്‍: നിര്‍ദിഷ്ട കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാംഘട്ടം സ്ഥലമെടുപ്പ് നടപടി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് സ്ഥലമുടമകള്‍ തഹസില്‍ദാരുടെ ഓഫിസ് ഉപരോധിച്ചു. ഇന്നലെ രാവിലെ 20ഓളം പേരാണ് മട്ടന്നൂര്‍ ഗവ. ആശുപത്രി റോഡിലെ തഹസില്‍ദാരുടെ ഓഫിസ് ഉപരോധിച്ചത്. വിമാനത്താവളത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഒരുവര്‍ഷം മുമ്പേ കീഴല്ലൂര്‍ പഞ്ചായത്തിലെ കൊതേരി മാണിയേരിമൂലയില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. 142.64 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍വേ പൂര്‍ത്തിയാക്കുകയും രേഖകള്‍ കൈമാറുകയും ചെയ്തിരുന്നു. എട്ടുമാസം മുമ്പേ സ്ഥലമുടമകള്‍ സമ്മതപത്രം നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. 120ലേറെ പേര്‍ നിരന്തരം ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ സ്ഥലം ഏറ്റെടുക്കുന്നത് നീട്ടുകയാണെന്ന് പറയുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചാണ് സ്ഥലമുടമകള്‍ ഉപരോധത്തിനെത്തിയത്. പി.സി വിനോദ്, ടി. രുധീഷ്, രാജന്‍ പുതുക്കുടി, വി. പ്രകാശന്‍, കെ.കെ പുരുഷോത്തമന്‍, എം. സദാനന്ദന്‍, വി. കരുണാകരന്‍, സി. നിസാം, മായന്‍ ഹാജി, മുഹമ്മദലി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."