യൂത്ത് കോണ്‍ഗ്രസ് നേതാവിന് വധഭീഷണി: ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മംഗളൂരു: യൂത്ത് കോണ്‍ഗ്രസ് ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റും ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന മിഥുന് റായിക്കെതിരെ വധ ഭീഷണി മുഴക്കിയ സംഭവത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ മൂന്നുപേരെ പൊലിസ് അറസ്റ്റു ചെയ്തു. അമ്മുഞ്ഞേ സ്വദേശിയായ നിഷാന്ത് (23),കാസര്‍കോട് സ്വദേശി കാര്‍ത്തിക്(30),ബണ്ട്വാളിലെ സച്ചിന്(25) എന്നിവരാണ് അറസ്റ്റിലായത്.
ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സിറ്റിങ് എം.പി നളിന്‍ കുമാര്‍ കട്ടിലിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചയാളാണ് മിഥുന് റായ്. തെരെഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന ദിവസം ആഘോഷം നടത്തുന്നതിനിടയിലാണ് മിഥുന് റായിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വിഡിയോ റെക്കോര്‍ഡ് ചെയ്തത്. തുടര്‍ന്ന് ഇത് സോഷ്യല്‍ മീഡിയയില്‍ പുറത്തു വിടുകയും ചെയ്തു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെതുടര്‍ന്ന് ബണ്ട്വാള്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. പൊലാളിക്കടുത്ത ബദക്കബയല് വച്ച് തുളു ഭാഷയിലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നത്.ഇത് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞതോടെ പ്രസാദ് എന്നയാളാണ് പൊലിസില്‍ പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."