HOME
DETAILS
MAL
കാനാമ്പുഴ അതിജീവനം സപ്ലിമെന്റ് പ്രകാശനം ചെയ്തു
backup
May 10 2017 | 20:05 PM
കണ്ണൂര്‍: നശിച്ചുകൊണ്ടിരിക്കുന്ന കാനാമ്പുഴ വീണ്ടെടുക്കല്‍ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ കാനാമ്പുഴ അതിജീവനം ഹരിതകേരള സപ്ലിമെന്റ് മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് അധ്യക്ഷനായി. മന്ത്രിമാരായ കെ.ടി ജലീല്‍, ജെ. മേഴ്സിക്കുട്ടിയമ്മ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് പങ്കെടുത്തു. കണ്ണൂര്‍ കാലത്തിനൊപ്പം എന്ന വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പുഴ ശുചീകരണയജ്ഞം. കണ്ണൂരിന്റെ സ്ഥലനാമവുമായി ബന്ധമുള്ളതും ചരിത്ര പ്രാധാന്യമുള്ളതുമായ കാനാമ്പുഴ മാച്ചേരി മുതല്‍ ചേലോറ എളയാവൂര് വയല്‍ വരെ പത്തുകിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കാടുപടര്‍ന്നും മാലിന്യ നിക്ഷേപം മൂലവും നാശത്തിന്റെ വക്കിലാണ്. പുഴയെ വീണ്ടെടുക്കാന്‍ 14ന് രാവിലെ ഏഴു മുതല്‍ 500 വളണ്ടിയര്‍മാര്‍ ശുചീകരണയജ്ഞം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."