HOME
DETAILS
MAL
246 പാക്കറ്റ് കൊക്കെയിന്‍ വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചയാള്‍ വിമാനത്തില്‍ വച്ചു മരിച്ചു
backup
May 28 2019 | 21:05 PM
മെക്സിക്കോ സിറ്റി: 246 പാക്കറ്റ് കൊക്കെയിന്‍ വിഴുങ്ങി വയറ്റില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ജപ്പാന്കാരന് വിമാനത്തില്‍വച്ചു മരിച്ചു.
കൊളംബിയയിലെ ബൊഗോട്ടയില്‍ നിന്നും ടോക്കിയയിലേക്കുളള യാത്രാമധ്യേ മെക്സിക്കോയില്‍ വച്ചാണ് 42കാരനായ ഇയാള്‍ മരിച്ചത്. കൊളംബിയയില്‍ നിന്നു മെക്സിക്കോയിലേക്ക് വന്ന് അവിടെനിന്ന് ജപ്പാനിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ മെക്സിക്കോയിലെത്തും മുന്‍പ് ഇയാള്‍ അപസ്മാരത്തിന്റെ പോലെ ലക്ഷണം കാണിക്കുന്നത് വിമാനത്തിലെ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. അതീവ വേദനയുണ്ടെന്ന് പരാതിപ്പെട്ട യുവാവ് വിമാന ജീവനക്കാരോട് അടിയന്തരമായി വിമാനം ഇറക്കി തനിക്ക് ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സോണോരയിലെ ഹെര്‍മോസില്ല വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം ഇറക്കിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."