കോടിയേരിക്കെതിരേ കേസെടുക്കണം: വി.എം സുധീരന്
തിരുവനന്തപുരം: കോടിയേരിയുടെ പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും കോടിയേരിക്കെതിരെ കേസെടുക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. പ്രസംഗത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് കോടിയേരി. ഇതിലൂടെ അണികള്‍ക്ക് അക്രമത്തിന് ആഹ്വാനം നല്കുകയണെന്നും സുധീരന് പറഞ്ഞു.
കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസംഗം വിവാദമായിരുന്നു. പാടത്ത് പണിയെടുത്താല്‍ കൂലി വരമ്പത്ത് തരുമെന്ന് ആര്.എസ്.എസ് മനസ്സിലാക്കണമെന്നാണ് കോടിയേരി പ്രസംഗിച്ചത്.
ആര്.എസ്.എസ് അക്രമത്തിനെതിരേ കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ സി.പി.എം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മയിലാണ് പാര്‍ട്ടി ഗ്രാമങ്ങളിലെ യുവതി, യുവാക്കള്‍ കായിക പരിശീലനം നടത്തണമെന്നും ആക്രമിക്കാന്‍ വരുന്നവരെ വന്നതുപോലെ തിരിച്ചുവിടരുതെന്നും കോടിയേരി പ്രസംഗിച്ചത്. ആവേശകരമായ കൈയടിയോടെയാണ് കൂട്ടായ്മയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ ഇതു സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."