ബംഗാളില്‍ സി.പി.എം ഓഫിസുകള്‍ തുറക്കാന്‍ ബി.ജെ.പി സഹായം
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് ഒഴുകുന്നത് തുടരുന്നതിന് പിന്നാലെ പൂട്ടിപ്പോയ പാര്‍ട്ടി ഓഫിസുകള്‍ സി.പി.എം ബി.ജെ.പി സഹായത്തോടെ തുറക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ശേഷം പൂട്ടിപ്പോയ പാര്‍ട്ടി ഓഫിസുകളാണ് ബി.ജെ.പി സഹായത്തോടെ പിടിച്ചെത്ത് വീണ്ടും സി.പി.എം പാര്‍ട്ടി ഓഫിസുകളാക്കി മാറ്റുന്നത്.
2011നു ശേഷം പൂട്ടിയ 1,200 പാര്‍ട്ടി ഓഫിസുകളില്‍ 35 ഓഫിസുകളാണ് സി.പി.എം ഇതിനകം തുറന്നത്. മേഖലയിലെ തൃണമൂല്‍ ആധിപത്യം കാരണമോ പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള മറ്റു പാര്‍ട്ടികളിലേക്കു മാറുകയോ ചെയ്തതിനെത്തുടര്‍ന്ന് കഴിഞ്ഞ എട്ടു കൊല്ലമായി പൂട്ടിയിട്ടിരുന്ന ഓഫിസുകളാണിത്. പല സി.പി.എം ഓഫിസുകളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫിസായി മാറുകയും ചെയ്തിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തങ്ങളുടെ ഓഫിസുകള്‍ ബി.ജെ.പി പിടിച്ചെടുത്ത് അവരുടെ പാര്‍ട്ടി ഓഫിസാക്കി മാറ്റിയെന്ന് തൃണമൂല്‍ പരാതിയുന്നയിച്ചിരുന്നു. ആലിപൂര്‍ദൂഅര്‍, കൂച്ച് ബെഹര്‍, ബാങ്കുറ, പുരുലിയ, ഹൂഗ്‌ളി, നോര്‍ത്ത് 24 പര്‍ഗനാസ് എന്നീ ജില്ലകളിലെ പാര്‍ട്ടി ഓഫിസുകളാണ് സി.പി.എം വീണ്ടും തുറന്നിരിക്കുന്നത്. കൂച്ച് ബെഹറില്‍ 24 പാര്‍ട്ടി ഓഫിസുകള്‍ തുറന്നതായി പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗവും എം.എല്‍.എയുമായ സുജന്‍ ചക്രബര്‍ത്തി പറഞ്ഞു. എന്നാല്‍ ഇതിന് ബി.ജെ.പി സഹായമുണ്ടെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ഇതില്‍ 18 എണ്ണം തുറന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണെന്നും സുജന്‍ ചക്രബര്‍ത്തി അവകാശപ്പെട്ടു. തൃണമൂലിന് മേഖലയില്‍ ശക്തി നഷ്ടപ്പെട്ടതുകൊണ്ടാണ് ഓഫിസ് തുറക്കാന്‍ പറ്റിയത്. അതിന് ബി.ജെ.പി സഹായമുണ്ടായിട്ടില്ല-ചക്രബര്‍ത്തി പറഞ്ഞു.
ദിന്‍ഹട്ടിലും കൂച്ച് ബെഹറിലും ബി.ജെ.പി പിടിച്ചെടുത്ത തൃണമൂല്‍ ഓഫിസുകളാണ് സി.പി.എമ്മിന് തിരിച്ചു കൊടുത്തിരിക്കുന്നത്. കൂച്ച് ബെഹറിലെ ദിയോചാരിബസാര്‍, കൃഷന്‍പൂര്‍, സിതായി ബസാര്‍ എന്നിവിടങ്ങളിലെ തൃണമൂല്‍ ഓഫിസുകള്‍ ബി.ജെ.പി പിടിച്ചെടുത്ത് അവരുടെ ഓഫിസാക്കി മാറ്റിയിട്ടുണ്ട്. ബാരക്പൂര്‍, ബിജ്പൂര്‍, നയ്ഹാത്തി, ബിഷ്ണുപൂര്‍, കാഞ്ചാപൊര എന്നീ അസംബ്ലി മണ്ഡലങ്ങളിലെ തൃണമൂല്‍ എം.എല്‍.എമാരും നഗരസഭാ കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേരുകയും പാര്‍ട്ടി ഓഫിസ് ബി.ജെ.പി ഓഫിസാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."