HOME
DETAILS
MAL
വിദ്യാഭ്യാസ വായ്പാ പദ്ധതി: മാനദണ്ഡങ്ങള്‍ സംബന്ധിച്ച ഉത്തരവ് ഉടന്‍
backup
May 11 2017 | 03:05 AM
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ബാങ്കുകളില്‍ നിന്നെടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ മാനദണ്ഡങ്ങള്‍ സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു.
മാനദണ്ഡങ്ങള്‍ സംബന്ധിച്ച ഉത്തരവിറക്കും മുന്‍പ് എല്ലാ മേഖലയില്‍നിന്നും നിര്‍ദേശങ്ങള്‍ പരിഗണിക്കും. ഈ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും മാനദണ്ഡങ്ങള്‍ തയാറാക്കുക. വിദ്യാഭ്യാസത്തിനായി വായ്പയെടുത്ത് ബാങ്കുകളില്‍ തിരിച്ചടയ്ക്കാനാവാത്ത വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്.
എന്നാല്‍, വായ്പ തിരിച്ചടക്കണം. വായ്പയെടുത്ത് ജപ്തി ഭീഷണിയില്‍ നില്‍ക്കുന്നവര്‍ക്കാണ് മുന്‍ഗണനയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."