ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ
കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന ഐ.സി.സി വനിതാ ഏകദിന ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ആതിഥേയരായ ശ്രീലങ്കയെ ഒന്‍പത് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. 76 പന്തില്‍ 73 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെ തകര്‍പ്പന്‍ ബാറ്റിങിന്റെ പിന്‍ബലത്തിലാണ് ഇന്ത്യ അനായാസം ലക്ഷ്യത്തിലെത്തിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 35.1 ഓവറില്‍ 98 റണ്‍സിന് പുറത്താകുകയായിരുന്നു. മാനസി ജോഷി 16 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍ നേടിയപ്പോള്‍ ജുലന്‍ ഗോസ്വാമിയും പൂനം യാദവും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇതോടെ ജുലന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 വിക്കറ്റ് തികച്ചു.
ശ്രീലങ്കന്‍ നിരയില്‍ 93 പന്തില്‍ 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടു മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ശ്രീപാലി വീരക്കൊടി 26 റണ്‍സ് നേടി ക്യാപ്റ്റന് പിന്തുണ നല്‍കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ അനായാസം വിജയത്തിലെത്തി. തുടക്കം മുതല്‍ ആഞ്ഞടിച്ച സ്മൃതി മന്ദാന കരിയറിലെ 12ാം അര്‍ധസെഞ്ച്വറിയാണ് ഇന്നലെ കണ്ടെത്തിയത്. ഇന്ത്യയ്ക്കുവേണ്ടി പൂനം റാവത് 24 റണ്‍സെടുത്തു. മൂന്നു മത്സരങ്ങള്‍വീതം ഹോം, എവേ ആയാണ് ഐ.സി.സി വനിതാ ചാംപ്യന്‍ഷിപ്പിലുള്ളത്. പരസ്പരം ഏറ്റുമുട്ടുന്ന എട്ടുരാജ്യങ്ങളില്‍ ആദ്യ നാലിലെത്തുന്നവര്‍ 2021ലെ ഐ.സി.സി ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."