HOME
DETAILS
MAL
പ്രതിസന്ധികളില്‍ തളരാതെ ലുലു നേടിയത് 22ാം റാങ്ക്
backup
October 18 2020 | 01:10 AM
പാലക്കാട്: രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ആള്‍ ഇന്ത്യ തലത്തില്‍ 22ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ലുലുവിന്റെ നേട്ടം ജീവിത പ്രതിസന്ധികളെ മറികടന്ന്. 706 മാര്‍ക്ക് നേടിയാണ് ലുലു മികച്ച നേട്ടം കൈവരിച്ചത്.
കൈറാടി അടിപ്പരണ്ടയില്‍ കെ.എ.കെ മന്‍സിലില്‍ പരേതനായ അബ്ദുള്‍ ഖാദര്‍- മെഹറുന്നീസ ദമ്പതികളുടെ മകളായ എ. ലുലുവിന്റെ വിജയത്തില്‍ ഒരുനാട് മുഴുവന്‍ ആഹ്ലാദത്തിലാണ്. ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടമായ ലുലു പ്രതിസന്ധികളെ മറികടന്ന് വിജയത്തിന്റെ മധുരം നുകര്‍ന്നത് മാതാവിന്റെയും കുടുംബാംഗങ്ങളുടേയും പിന്തുണയോടെയാണ്. ഡല്‍ഹിയിലെ എയിംസില്‍ പഠിച്ച് കാര്‍ഡിയോളജിസ്റ്റാവാനാണ് ലുലുവിന്റെ ആഗ്രഹം.
കൊവിഡ് പ്രതിസന്ധിയിലും തളരാതെ വീട്ടിലിരുന്നും ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തും തന്റെ ലക്ഷ്യത്തിലെത്തിയ ലുലുവിനെ അഭിനന്ദിക്കാന്‍ ജനപ്രതിനിധികളുടേയും രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖരുടേയും ഒഴുക്കാണ്. ഉന്നത വിജയം നേടി ഡല്‍ഹി എയിംസില്‍ പഠിച്ച് ഡോക്ടറായി പുറത്തിറങ്ങുകയെന്നത് തന്റെ സ്വപ്നമാണെന്നും തടസങ്ങള്‍ തരണം ചെയ്താണ് ലക്ഷ്യത്തിലെത്തിയതെന്നും ലുലു പറയുന്നു.
കരിമ്പാറ എം.ഇ.എസ് സ്‌കൂളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയാണ് എസ്.എസ്.എല്‍.സി വിജയിച്ചത്. നെന്മാറ ഗവ. സ്‌കൂളില്‍നിന്നും പ്ലസുടു പരീക്ഷയില്‍ 1200ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയ ലുലു, മദ്‌റസാ പഠനത്തിലും മുന്‍പന്തിയിലായിരുന്നു. പ്ലസ് ടു വരെയുളള മദ്‌റസാ പരീക്ഷകളിലെല്ലാം റെയിഞ്ചില്‍ മിക്കവാറും ഒന്നാം സ്ഥാനം ലുലുവിനായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."