ലുലുവില്‍ മാങ്ങമേള തുടങ്ങി
ദോഹ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവല്‍ തുടങ്ങി. 'മാംഗോ പാഷന്‍-2017' എന്ന പേരിലാണ് ലുലു ഔട്ട്‌ലറ്റുകളില്‍ ഫെസ്റ്റിവല്‍ തുടങ്ങിയത്.
ഫെസ്റ്റിവല്‍ ഈ മാസം 17 വരെ തുടരും. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഡി റിങ് റോഡില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ്് ഡയരക്ടര്‍ മുഹമ്മദ് അല്‍താഫ്, റീറ്റെയ്ല്‍ എഫ്.എം.സി.ജി സെക്റ്റര്‍ മന്ത്രാലയ പ്രതിനിധികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍, ലുലു ജീവനക്കാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.
കഴിഞ്ഞ 14 വര്‍ഷമായി ലുലു തുടര്‍ച്ചയായി മാംഗോ ഫെസ്റ്റിവല്‍ നടത്തി വരുകയാണ്. ഉപഭോക്താക്കല്‍നിന്ന് മികച്ച പിന്തുണയാണ് ഫെസ്റ്റ് വെലിന് ലഭിച്ച് കൊണ്ടിരിക്കുന്നതെന്ന്് ലലു പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഉത്പാദിപ്പക്കപ്പെട്ട 60ല്‍പരം മാങ്ങകളാണ് മാംഗോ ഫെസ്റ്റിവെലില്‍ നിരത്തിയിരിക്കുന്നത്.
ഇന്ത്യ, യമന്‍, മലേഷ്യ, കെനിയ, തായ്‌ലാന്‍ഡ്, ഉഗാണ്ട, ശ്രീലങ്ക, ഐവറികോസ്റ്റ്, പ്യുയര്‍ട്ടോറിക്കോ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ബ്രസീല്‍, അമേരിക്ക, മെക്‌സിക്കോ, സുഡാന്‍, ഘാന, ബുര്‍ക്കിനഫാസോ എന്നിവിടങ്ങളില്‍ നിന്നുള്ള മാല്‍ഗോവ, ഹിമപസന്ത്, ചക്കരഗുണ്ട്, മല്ലിക, കലപ്പാഡി, അല്‍ഫോണ്‍സോ, ബദാമി, രാജ്പുരി, തൊട്ടാപുരി, കെസര്‍, ദസേരി, നീലം, സിന്ദൂരം, മൂവാണ്ടന്‍, പ്രിയൂര്‍, വൈറ്റ് മല്‍ഗോവ, റുമാനിയ, ചീരി, ദില്‍ പസന്ത്, കെസര്‍, കൊ മാംഗോ, പല്‍ഗോവ, പഞ്ചവര്‍ണ്ണം, ശാന്തി മല്‍ഗോവ, സുന്ദരി, വാഴപ്പൂ, റെഡ്‌റോസ്, ആളോവര്‍, നന്ദന്‍, നാടശാല, നാട്ടി ഗോള്‍ഡ്, പഞ്ചവര്‍ണ്ണം, വാട്ടര്‍ലില്ലി, കിങ്, ലോങ്, റൗണ്ട്, ഗ്രീന്‍സ്വീറ്റ്, നാംഡോക്, കാര്‍ത്ത കൊളംബോ, റെഡ് വില്ലാര്‍ഡ്, കെന്റ, കെയ്റ്റ്, മണലാഗി, പാല്‍മെര്‍, ടോമി അറ്റ്കിന്‍സ്്, അതൗള്‍ഫോ എന്നിവയുള്‍പ്പടെയുള്ള ഇനം മാങ്ങകളാണ് ലുലുവില്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."