വിഡിയോ വിവാദം: ആപ് എം.പിക്ക് പാര്‍ലമെന്റില്‍ താല്‍ക്കാലിക വിലക്ക്
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ മേഖലകളുടെ വിഡിയോ ഫേസ്ബുക്കിലിട്ട സംഭവത്തില്‍ ആം ആദ്മി എം.പി ഭഗവന്ത് മന്നിന് പാര്‍ലമെന്റില്‍ താല്‍ക്കാലിക വിലക്ക്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒമ്പതംഗ സമിതിയെ സ്പീക്കര്‍ സുമിത്ര മഹാജന്‍ നിയോഗിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് ഭഗവന്ത്. ലോക്‌സഭാ സ്പീക്കറാണ് സഭയില്‍ പ്രവേശിക്കുന്നതിന് മന്നിനെ താല്‍ക്കാലികമായി വിലക്കിയത്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് വിലക്ക്.
ഫേസ്ബുക്കിലൂടെ വിഡിയോ പുറത്തുവിട്ടത് വിവാദമായതിനെത്തുടര്‍ന്ന് ഭഗവന്ത് മന്‍ നിരുപാധികം ക്ഷമാപണം നടത്തികൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ വിഷയം വളരെ ഗൗരവമുള്ളതാണെന്നും ഭഗവന്ത് മന്നിനെതിരെ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ നേരത്തെ അറിയിച്ചിരുന്നു.
ഭഗവന്തിന്റെ വാഹനം പാര്‍ലമെന്റിലെ ബാരിക്കേഡുകള്‍ കടന്ന് അകത്ത് കയറുന്നതടക്കം പാര്‍ലമെന്റിനകത്തെ രഹസ്യസ്വഭാവമുള്ളതുമായ 12 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഭഗവന്ത് പോസ്റ്റ് ചെയ്തത്. സംഭവം ഇരു സഭകളിലും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പഞ്ചാബിലെ ജനങ്ങള്‍ക്ക് സഭാ പ്രവര്‍ത്തന രീതികള്‍ കാണിക്കാന്‍ വേണ്ടിയാണ് വിഡിയോ പോസ്റ്റ് ചെയ്തതെന്നായിരുന്നു മന്നിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."