HOME
DETAILS

മസ്ജിദില്‍ പ്രാര്‍ഥന തടസപ്പെടുത്താന്‍ ശ്രമം; നാലുപേര്‍ക്കെതിരേ കേസ്

  
backup
May 29 2019 | 21:05 PM

case-agaisnst-those-who-try-to-stop-prayers-on-masjd-2

കാസര്‍കോട്: മസ്ജിദില്‍ അതിക്രമിച്ചു കയറി പ്രാര്‍ഥനാ ചടങ്ങുകള്‍ തടസപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരേ മേല്‍പറമ്പ് പൊലിസ് കേസെടുത്തു. ചെമനാട് പരവനടുക്കം പാലിച്ചിയടുക്കത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നാലംഗ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ നവീന്‍ എന്നയാള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരേ കേസെടുത്തതായി മേല്‍പറമ്പ് പൊലിസ് പറഞ്ഞു.


മസ്ജിദില്‍ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെ ബൈക്കിലെത്തിയ സംഘം അതിക്രമിച്ചു കടന്ന് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് തിരിച്ചുപോയ സംഘം പ്രാര്‍ഥന കഴിഞ്ഞ് വിശ്വാസികള്‍ പോയതോടെ വീണ്ടും തിരികെ വന്ന് മസ്ജിദ് പറമ്പിലുണ്ടായിരുന്ന ബെഞ്ചും ഡെസ്‌കും വലിച്ചെറിഞ്ഞു നശിപ്പിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം നടത്തി വരുന്നു.


കഴിഞ്ഞ ഒരാഴ്ചയിലധികമായി കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ അക്രമം നടത്തി വരികയാണെന്ന് ആരോപണമുണ്ട്. പേര് ചോദിച്ച ശേഷം യുവാക്കളെ കാറില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ച സംഭവം ഉള്‍പ്പെടെ ജില്ലയില്‍ നടന്നിരുന്നു. ഈ കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകനെ പൊലിസ് അറസ്റ്റും ചെയ്തിരുന്നു. ഇതിനിടയിലാണ് ഒരു സംഘം മസ്ജിദില്‍ കയറി ഭീഷണി മുഴക്കുകയും അക്രമം കാണിക്കുകയും ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  6 hours ago