അബ്ദുല്ലക്കുട്ടിയെ ക്ഷണിച്ച് ബി.ജെ.പി
കണ്ണൂര്‍: മോദി സ്തുതി നടത്തിയ അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി. സംസ്ഥാന സെല്‍ കൊ-ഓഡിനേറ്റര്‍ കെ. രഞ്ജിത്താണ് അബ്ദുല്ലക്കുട്ടിയെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചത്. അബ്ദുല്ലക്കുട്ടി ബി.ജെ.പിയിലേക്ക് വരുന്നത് സ്വാഗതം ചെയ്യുകയാണെന്ന് കെ. രഞ്ജിത്ത് ഇന്നലെ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
അബ്ദുല്ലക്കുട്ടിയുടെ വരവോടെ പാര്‍ട്ടിക്ക് ന്യൂനപക്ഷ മേഖലയില്‍ കൂടുതല്‍ സാന്നിധ്യമുറപ്പിക്കാനാകുമെന്നും മതേതര മുഖം കൈവരുമെന്നുമുള്ള പ്രതീക്ഷയിലാണ് ബി.ജെ.പി. കോണ്‍ഗ്രസില്‍ അവസരങ്ങളുടെ വാതില്‍ അടഞ്ഞ അബ്ദുല്ലക്കുട്ടിയും അനുകൂല സമയത്താണ് മോദി സ്തുതിയുമായി ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നത്. നിലവില്‍ മംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ അബ്ദുല്ലക്കുട്ടിയെ ബി.ജെ.പിയിലെത്തിക്കുന്നതിന് ലോക്‌സഭാംഗമായ ഒരു നേതാവ് ചര്‍ച്ചകള്‍ നടത്തിയതായാണ് അറിയുന്നത്.
അതേസമയം വിവാദ പ്രസ്താവന നടത്തിയ അബ്ദുല്ലക്കുട്ടിക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തമായി. അബ്ദുല്ലക്കുട്ടിയോട് വിദശീകരണം ചോദിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പാര്‍ട്ടിയുടെ പദവികളൊന്നും വഹിക്കാത്ത തനിക്കെതിരേ എന്തു നടപടിയെടുക്കാനാണെന്ന നിലപാടിലാണ് അബ്ദുല്ലക്കുട്ടി. പാര്‍ട്ടിയില്‍നിന്ന് അകലാനൊരുങ്ങുന്ന അബ്ദുല്ലക്കുട്ടിയെ നേരത്തേ ക്ഷണിച്ച പരിപാടികളില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."