HOME
DETAILS
MAL
ബി.ജെ.പി ഓഫിസിലെ ലൈബ്രറിയില്‍ സ്ഥാനംപിടിച്ച് ഖുര്‍ആന്‍; നടപടി ന്യൂനപക്ഷങ്ങളുടെ മനസ് ആകര്‍ഷിപ്പിക്കാനുള്ള മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ
backup
May 30 2019 | 03:05 AM
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബി.ജെ.പി ഓഫിസിനുള്ളിലെ ലൈബ്രറിയില്‍ ഇനി ഖുര്‍ആനും. മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷവിഭാഗങ്ങളുടെ മനസ് ആകര്‍ഷിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കു പിന്നാലെയാണ് ഉത്തരാഖണ്ഡ് ബി.ജെ.പി നേതാക്കളുടെ നടപടി. ഖുര്‍ആന്റെ ഇംഗ്ലീഷ് ഹിന്ദി വിവര്‍ത്തനത്തിന്റെ രണ്ടുപകര്‍പ്പുകളാണ് മറ്റു മതഗ്രന്ഥങ്ങളായ ഗീതക്കും ബൈബിളിനുമൊപ്പം വച്ചതെന്ന് സംസ്ഥാന മാധ്യമചുമതലയുള്ള ഷഹ്ദാബ് ഷംസ് പറഞ്ഞു. ഇസ്‌ലാമിനെ കുറിച്ചു തെറ്റിദ്ധാരണയുള്ളവര്‍ ഖുര്‍ആന്‍ പാരായണം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.
ഷഹ്ദാബ് ഷംസിന്റെ നടപടി സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ അജയ് ഭട്ട് സ്വാഗതംചെയ്തു. ലൈബ്രററി കഴിഞ്ഞവര്‍ഷം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആണ് ഉദ്ഘാടനംചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."