'തുടങ്ങിയത് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്ന്, നടക്കുന്നതോ പെണ്‍കുട്ടികളെ അക്രമിക്കുന്നവരെ രക്ഷിക്കല്‍'- യോഗിക്കെതിരെ ആഞ്ഞടിച്ച് രാഹുലും പ്രിയങ്കയും
ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിന് പകരം യു.പി സര്‍ക്കാര്‍ പെണ്‍കുട്ടികളെ അക്രമിക്കുന്നവരെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം യു.പിയില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ നിന്ന് ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇറക്കിക്കൊണ്ടുപോയിരുന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് ഇരുവരുടേയും വിമര്‍ശനം. എം.എല്‍.എയും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് പൊലിസ് സ്‌റ്റേഷനില്‍ അതിക്രമിച്ച് കടക്കുകയും പ്രതിയെ മോചിപ്പിച്ച് കൊണ്ടുപോകുകയുമായിരുന്നു.
എങ്ങനെയായിരുന്നു തുടക്കം 'ബേട്ടി ബച്ചാവോ (പെണ്‍കുട്ടികളെ രക്ഷിക്കൂ), ഇപ്പോള്‍ എങ്ങനെ പോകുന്നു 'കുറ്റവാളികളെ രക്ഷിക്കൂ' -പെണ്‍കുട്ടിയെ ആക്രമിച്ചയാളെ ബി.ജെ.പി എം.എല്‍.എ പൊലിസ് കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച പത്രവാര്‍ത്തയോടൊപ്പം രാഹുല്‍ ഗാന്ധി കുറിച്ചു.
How it started: बेटी बचाओ
— Rahul Gandhi (@RahulGandhi) October 18, 2020
How it’s going: अपराधी बचाओ pic.twitter.com/N7IsfU7As5
'യു.പി മുഖ്യമന്ത്രി ഇതൊക്കെ ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് നടക്കുന്നതെന്ന് പറയാമോ? ബേട്ടി ബച്ചാവോ ആണോ, അതോ ക്രിമിനല്‍ ബച്ചാവോ ആണോ?' പ്രിയങ്ക ട്വീറ്റ് ചെയ്തു. സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രിയങ്ക ഗാന്ധിയും ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ തകര്‍ന്നടിഞ്ഞതായും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ബാലിയ സംഭവത്തില്‍ ബിജെപി സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്?
ഉദ്യോഗസ്ഥരുടെ മുന്നില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി പൊലിസിന്റെ കസ്റ്റഡിയിലുണ്ടെങ്കിലും അദ്ദേഹം രക്ഷപ്പെട്ടു. ഇതുവരെ പിടിച്ചിട്ടില്ല. ബി.ജെ.പി എം.എല്‍.എ പ്രതികളോടൊപ്പം പരസ്യമായി നില്‍ക്കുന്നു- മറ്റൊരു ട്വീറ്റില്‍ അവര്‍ ചൂണ്ടിക്കാട്ടി.
क्या यूपी के सीएम बताएंगे कि यह किस ‘मिशन’ के तहत हो रहा है? बेटी बचाओ या अपराधी बचाओ? https://t.co/fpMMiE2MSd
— Priyanka Gandhi Vadra (@priyankagandhi) October 18, 2020
'നിങ്ങളിപ്പോഴും കുറ്റവാളിയായ ഈ എം.എല്‍.എക്കൊപ്പമാണോ, അല്ലെങ്കില്‍ പിന്നെ അയാള്‍ എന്തിനാണ് ഇപ്പോഴും ബി.ജെ.പിയില്‍ തുടരുന്നത്'- മോദിയോയും ദ്ദയോടും അമിത് ഷായോടും പ്രിയങ്ക ഗാന്ധി ചോദിക്കുന്നു.
ഹാത്രസ് സംഭവത്തിന് ശേഷം യു.പി സര്‍ക്കാറിനെതിരായ വിമര്‍ശനം കോണ്‍ഗ്രസ് ശക്തമാക്കിയിരുന്നു. ഹാത്രസില്‍ 19കാരിയായ ദലിത് പെണ്‍കുട്ടിയെ ഗ്രാമത്തിലെ മേല്‍ജാതിക്കാര്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളുടെ അനുവാദമില്ലാതെ യു.പി പൊലിസ് സംസ്‌കരിച്ചതും വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പെണ്‍കുട്ടിയെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും യു.പി പൊലിസ് തടയുകയും മര്‍ദ്ദിക്കുകയും ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."