എക്‌സിറ്റ് നല്‍കിയ കമ്പനിക്കെതിരെ നാട്ടില്‍ നിന്നും ഫേസ്ബുക്കില്‍ പ്രതിഷേധക്കുറിപ്പ്; ഷെയര്‍ ചെയ്ത മലയാളികള്‍ സഊദിയില്‍ പിടിയില്‍
റിയാദ്: കമ്പനിയില്‍ നിന്നും പിരിച്ചി വിട്ടതിനെതിരെ നാട്ടിലെത്തിയ ശേഷം സാമൂഹ്യ മാധ്യമത്തില്‍ അപഹാസം പോസ്റ്റിയത് ഷെയര്‍ ചെയ്ത മലയാളികള്‍ സഊദിയില്‍ പിടിയില്‍. സമരം ചെയ്തതിനെ തുടര്‍ന്നു കമ്പനി പിരിച്ചു വിടുകയും ഫൈനല്‍ എക്‌സിറ്റ് നല്‍കുകയും ചെയ്ത മലയാളിയായ യുവാവ് ഒരുക്കിയ കെണിയിലാണ് ഇവിടെ തൊഴില്‍ ചെയ്യുന്ന മലയാളികള്‍ പെട്ടത്. കമ്പനിയെ കരിവാരിതേച്ചെന്ന പരാതിയില്‍ പോസ്റ്റ് ചെയര്‍ ചെയ്ത രണ്ടു മലയാളികള്‍ സഊദി പോലീസിന്റെ പിടിയിലാണ്.
കണ്ണൂര്‍, പാലക്കാട് ജില്ലക്കാരാണ് പിടിയിലായവരെന്നാണ് വിവരം. മണിക്കൂറുകള്‍ക്കുള്ളില്‍ 65 ഓളം ആളുകള്‍ ഇത് ഷെയര്‍ ചെയ്തതായാണ് വിവരം. ഇവരില്‍ സഊദിയിലുള്ളവര്‍ ഉടന്‍ പോലീസില്‍ പിടിയിലാകുമെന്നാണ് അറിയുന്നത്.
രണ്ടാഴ്ച്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കമ്പനിക്കെതിരെ സമരം ചെയ്‌തെന്ന കേസില്‍ കമ്പനി പാലക്കാട് സ്വദേശിയെ ഫൈനല്‍ എക്‌സിറ്റ് നല്‍കി കമ്പനിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. നാട്ടിലെത്തിയ ശേഷം ഇദ്ദേഹം കമ്പനിയെ അപകര്‍ത്തിപ്പെടുത്താനായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. മാനേജര്‍ക്കെതിരെയും കമ്പനിയെയും ആക്ഷേപിച്ചാണ് പോസ്റ്റുകള്‍ ഇട്ടത്. ഇത് ഷെയര്‍ ചെയ്ത ഇതേ കമ്പനിയിലെ മറ്റു രണ്ടു മലയാളികളാണ് പോലീസ് പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."