ഓരോദിനവും റെക്കോര്‍ഡുകള്‍ തകര്‍ത്ത് രൂപയുടെ വീഴ്ച തുടരുന്നു; 72.91 ലെത്തി
ന്യൂഡല്‍ഹി: ഇതുപോലൊരു വീഴ്ച രൂപയുടെ ചരിത്രത്തിലുണ്ടായിട്ടില്ല. ഓരോ ദിവസം കൂടുന്തോറും റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് രൂപ ഇടിഞ്ഞിടിഞ്ഞു വീഴുകയാണ്. ബുധനാഴ്ച യു.എസ് ഡോളറിനെതിരെ 72.87 എന്ന നിലയില്‍ ഓപ്പണ്‍ ചെയ്ത രൂപയുടെ മൂല്യം പിന്നെയും താഴ്ന്ന് 72.91 ല്‍ തൊട്ടു.
ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഇന്ത്യയിലെ വിദേശനിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതും പുറത്തേക്കുള്ള പ്രവാഹം തുടര്‍ന്നുകൊണ്ടേയിരിക്കുന്ന സ്ഥിതിയാണിപ്പോള്‍. വ്യാപാര യുദ്ധത്തിന്റെ ആശങ്കയില്‍ ബാങ്കുകളില്‍ നിന്നും ഇറക്കുമതിക്കാര്‍ മുഖേനയും കൂടുതല്‍ ഡോളറുകള്‍ ഇന്ത്യയില്‍ നിന്നു പുറത്തേക്കു പോവുകയാണ്. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതോടെ എണ്ണശുദ്ധീകരണ കമ്പനികള്‍ക്കും കൂടുതല്‍ ഡോളറുകള്‍ ചെലഴിക്കേണ്ടി വന്നു.
ഈ മാസത്തിലെ ഓരോ ദിവസവും ഇരട്ടിയിലധികം ഇടിവാണ് രൂപ നേരിടുന്നത്. ഇതോടെ ഏഷ്യന്‍ കറന്‍സികള്‍ക്കിടയില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറന്‍സിയായി ഇന്ത്യന്‍ രൂപ.
നീണ്ട കാത്തിരിപ്പിനു ശേഷം ഇക്കാര്യത്തില്‍ ആര്.ബി.ഐ ഇടപെടല്‍ തുടങ്ങി. ബാഹ്യകാരണങ്ങളില്‍ കുറ്റം ചാര്‍ത്തുകയായിരുന്നു ഇതുവരെ കേന്ദ്ര സര്‍ക്കാര്‍. വിദേശ വിനിമയ കരുതല്‍ വീഴ്ചയുടെ ആഘാതം കൂടിയതോടെയാണ് റിസര്‍വ്വ് ബാങ്ക് ഇടപെടാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."