'പാക് വേദിയില്‍' മോദിക്കെതിരെ പ്രസംഗിച്ച് ശശി തരൂര്‍; ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: ലാഹോര്‍ സാഹിത്യോത്സവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. കൊവിഡ് മഹാമാരി നേരിടുന്നതില്‍ മോദി പരാജയമാണെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. എന്നാല്‍ തരൂര്‍, ആഗോളതലത്തില്‍ ഭാരതത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
കൊവിഡ്- 19 സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കിയതാണെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് ഗൗനിച്ചില്ലെന്നും ശശി തരൂര്‍ ആരോപിച്ചു. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ വിര്‍ച്വല്‍ പ്രസംഗത്തിലായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.
യുഎസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം, തബ്ലീഗി ജമാഅത്ത് സമ്മേളനം തുടങ്ങി പല വിഷയങ്ങളെപ്പറ്റിയും ശശി തരൂര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാമാരി മൂലം അസഹിഷ്ണുതയും മുന്‍വിധിയും രാജ്യത്ത് വര്‍ധിച്ചെന്നും തങ്ങള്‍ അതിനെ നേരിടുകയാണെന്നും തരൂര്‍ പറഞ്ഞു. മുസ്ലിംകള്ക്കെതിരായ വിദ്വേഷ പ്രചാരണത്തിന് തബ്ലീഗി ജമാഅത്ത് സമ്മേളനത്തെ ഉപയോഗിച്ചെന്നും തരൂര്‍ ആരോപിച്ചു.
അതേസമയം, ശശി തരൂരിനെതിരെ ബി.ജെ.പി രംഗത്തെത്തി. ആഗോളതലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ബി.ജെ.പിയുടെ പ്രതികരിച്ചു. പാകിസ്താന്റെ വേദിയില്‍ വച്ച് ഇന്ത്യയെ അപമാനിക്കുന്നതാണ് തരൂരിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധിയെ 'ആധുനിക നോസ്ട്രദാമസ്' ആയി തരൂര്‍ ചിത്രീകരിക്കുകയാണെന്നും സ്വയം ബുദ്ധിജീവിയെന്ന് വിളിക്കുന്നത് 'ബുദ്ധിശൂന്യവും അപക്വവുമാണെ'ന്നും ബി.ജെ.പി പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."