HOME
DETAILS
MAL
റോഡിനുകുറുകെ ചാഞ്ഞു നില്ക്കുന്ന കൂറ്റന്‍ ആല്‍മരം ഭീഷണിയാകുന്നു
backup
September 12 2018 | 05:09 AM
കൊളത്തൂര്‍: സംസ്ഥാനപാതയില്‍ റോഡിനുകുറുകെ ചാഞ്ഞു നില്ക്കുന്ന കൂറ്റന്‍ ആല്‍മരം വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്നു.
അങ്ങാടിപ്പുറം-വളാഞ്ചേരി റോഡിലെ എടയൂര്‍ റോഡിനും മൂര്‍ക്കനാട് റോഡിനും ഇടയിലാണ് ആല്‍മരം അപകടഭീഷണിയായി നില്‍ക്കുന്നത്. റോഡിനു മുകളിലായി താഴ്ന്ന്നില്ക്കുന്ന മരത്തില്‍ വാഹനങ്ങളുടെ മേല്‍ഭാഗം ഉരസിയത് മരത്തില്‍ വ്യക്തമായി കാണാം.
രാത്രികാലത്ത് ഇതുവഴി സഞ്ചരിക്കുന്ന ചരക്കുലോറികള്‍ ഉള്‍പ്പടെയുള്ള ഉയരംകൂടിയ വാഹനങ്ങള്‍ക്കാണ് ഇത്ഏറെ ഭീഷണി. എതിര്‍ദിശയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാനും പ്രയാസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."