താനൂരില്‍ ബി.ജെ.പി- എസ്.ഡി.പി.ഐ സംഘര്‍ഷം
താനൂര്‍: മോദി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ബി.ജെ.പി നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെ താനൂരില്‍ ബി.ജെ.പി -എസ്.ഡി.പി.ഐ സംഘര്‍ഷം. വൈകിട്ട് ആറോടെയുണ്ടായ സംഘര്‍ഷത്തിനിടെ താനൂര്‍ മഠത്തില്‍ റോഡ് സ്വദേശി നടുവില്‍ നാലകത്ത് ഷാഫി (26)യെ ബി.ജെ.പി-ആര്.എസ്.എസ് അക്രമികള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. വയറിനു കുത്തേറ്റ ഇയാളെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരായ മണി, പ്രണവ്, പ്രശാന്ത് എന്നിവര്‍ക്കും പരുക്കേറ്റു.
മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ ബി.ജെ.പി -എസ്.ഡി.പി.ഐ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നലെ ഉണ്ടായ ആക്രമണം.
താനൂര്‍ റെയില്‍വേ സ്റ്റേഷന് റോഡിന് സമീപത്തെ ഷാഫി ഫ്രൂട്സ് കടയും അക്രമികള്‍ തകര്‍ത്തു. തുടര്‍ന്ന് പൊലിസ് ലാത്തിവീശി. അക്രമികള്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. അക്രമികളുടെ കല്ലേറില്‍ പൊലിസ് വാഹനം ഭാഗികമായി തകര്‍ന്നു. തിരൂര്‍ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന മസ്ജിദുല്‍ ഹുദാക്ക് നേരെയും കല്ലേറുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."