'കൊവിഡ് പരിചരണത്തിലെ വീഴ്ചകള്‍ മൂലം നിരവധി രോഗികള്‍ മരിച്ചിട്ടുണ്ട്; കളമശ്ശേരി മെഡിക്കല്‍ കോളജ് നഴ്‌സിങ് സൂപ്രണ്ടിന്റെ ശബ്ദ സന്ദേശം പുറത്ത്
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജിലെ കൊവിഡ് പരിചരണത്തില്‍ ഗുരുതര വീഴ്ചയെന്ന് നഴ്‌സിങ് സൂപ്രണ്ടിന്റെ വെളിപെടുത്തല്‍. ജീവനക്കാരുടെ അശ്രദ്ധമൂലം ഗുതരാവസ്ഥയില്‍ കഴിയുന്ന ചില രോഗികള്‍ക്ക് മരണം സംഭവിച്ചെന്നും നഴ്‌സിങ് ഓഫീസറടേതെന്ന് പറയുന്ന ഫോണ്‍ സന്ദേശത്തിലുണ്ട്.
ഓക്‌സിജന്‍ ട്യൂബ് മാറിക്കിടന്നതിനാലാണ് ഫോര്‍ട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചതെന്ന് ഫോണ്‍ സന്ദേശത്തില്‍ പറയുന്നു. കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ഏര്‍പെടുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ച് ആര്‍.എം.ഒ നഴ്‌സിങ് ഓഫീസറുടേയും ഹെഡ്‌നഴസുമാരുടേയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങള്‍ നഴ്‌സുമാരെ അറിയിക്കുന്ന രീതിയിലുള്ളതാണ് സന്ദേശം.യ നഴ്‌സുമാരുടെ അശ്രദ്ധകൊണ്ടാണ് പലര്‍ക്കും മരണം സംഭവിച്ചതെന്ന് സന്ദേശത്തില്‍ വ്യക്തമാവുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉത്തരവാദികള്‍ രക്ഷപ്പെട്ടത് ഡോക്ടര്‍മാര്‍ സഹകരിച്ചതിനാലെന്നും അവര്‍ പറയുന്നുണ്ട്.
'പല രോഗികളുടേയും ഓക്‌സിജന്‍ മാസ്‌കുകള്‍ മാറിക്കിടക്കുന്നതായി സൂപ്പര്‍വിഷന് പോയ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെന്റിലേറ്ററിന്റെ ട്യൂബുകള്‍ ശരിക്കാണോ എന്ന് ഐ.സി.യുവിലുള്ളവര്‍ കൃത്യമായി പരിശോധിക്കണം. നമ്മുടെ ഭാഗത്ത് നിന്നുള്ള ചെറിയ വീഴ്ച കൊണ്ട് പല രോഗികളുടേയും ജീവന്‍ പോയിട്ടുണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ അതൊന്നും നമ്മുടെ വീഴ്ചയായി കാണുകയോ ശിക്ഷണ നടപടികളെടുക്കുകയോ ചെയ്തിട്ടില്ല. നമ്മള്‍ കഷ്ടപ്പെടുന്നത് കൊണ്ടാണ് അത്. പക്ഷേ, നമ്മളുടെ അടുത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്.. അതുകൊണ്ട് ശ്രദ്ധിക്കണം' -്‌നഴ്‌സിങ് സൂപ്രണ്ട് തന്റെ സഹപ്രവര്‍ത്തകരോടായുള്ള ഓഡിയോ സന്ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."