ജലന്ധര്‍ ബിഷപ്പ് കേസ്: കന്യാസ്ത്രീകളെ സഭയില്‍ നിന്ന് പുറത്താക്കാന്‍ നീക്കം
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗീകാരോപണവുമായി ബന്ധപ്പെട്ട് ആറ് കന്യാസ്തീകളെ സഭയില്‍ നിന്നും പുറത്താക്കാന്‍ നീക്കം. പരാതിക്കാരി അടക്കം ആറ് കന്യാസ്ത്രീകളെ പുറത്താക്കിയേക്കുമെന്നാണ് സൂചന. ബിഷപ്പിനെതിരെ നിലപാട് ശക്തമാക്കിയതോടെയാണ് കന്യാസ്ത്രീകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അടുത്ത ദിവസം ചേരുന്ന മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയുടെ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കും. കന്യാസ്ത്രീകള്‍ ശക്തമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ നടപടി വൈകിക്കേണ്ടതില്ലെന്നാണ് എം.ജെ സന്യാസി സഭയുടെ തീരുമാനം. നിയമങ്ങള്‍ ലംഘിച്ചാണ് ഇവര്‍ കുറവിലങ്ങാട്ടെ മഠത്തില്‍ താമസിക്കുന്നതെന്നും സഭ വാദിക്കുന്നു.
ഇവര്‍ മഠത്തിലെ അന്തേവാസികളല്ലെന്നും മദര്‍ സുപീരിയര്‍ അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പിനെയും സഭയെയും തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ആരോപണങ്ങള്‍ തെറ്റാണെന്ന് സഭ കണ്ടെത്തുകയും ചെയ്തിട്ടുള്ളതാണെന്നുമാണ് എം.ജെ സന്യാസി സമൂഹം പറയുന്നത്.
എന്നാല്‍ സത്യത്തിന്റെ ഭാഗത്താണ് നിലകൊള്ളുന്നതെന്നും നീതിക്ക് വേണ്ടി അവസാനം വരെ പോരാടുമെന്നുമാണ് കന്യാസ്ത്രീകള്‍ പറയുന്നത്. ആയതുകൊണ്ട് തന്നെ പുറത്താക്കിയാലും പ്രതിഷേധം തുടരാനാണ് ഇവര
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."