കുടകില്‍ കേന്ദ്രസംഘത്തെ അയക്കുമെന്ന് പ്രധാനമന്ത്രി
മടിക്കേരി: പ്രളയത്തിന്റെ സാഹചര്യത്തില്‍ കുടക് ഉള്‍പ്പെടെയുള്ള കര്‍ണാടകയിലെ തീര-മലയോര പ്രദേശങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചു കണക്കെടുപ്പ് നടത്തുമെന്നു പ്രധാനമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിനാണു പ്രധാനമന്ത്രി ഉറപ്പു നല്‍കിയത്. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന രണ്ടുടീമിനെ വൈകാതെ അയക്കാനാണു തീരുമാനം. മലയിടിഞ്ഞും ഉരുള്‍പൊട്ടിയും പ്രളയത്തിലും കുടക് ജില്ലയുടെയും ദക്ഷിണ കന്നഡ ഉള്‍പ്പെടുന്ന തീര-മലയോര ജില്ലകളുടെയും ദയനീയത മുഖ്യമന്ത്രിയും സംഘവും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി.
ഈ ജില്ലകളുടെ നവീകരണത്തിനും ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ പുനരധിവാസത്തിനും 2000 കോടി രൂപ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കുടകില്‍ മാത്രം എട്ടായിരം കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായെന്നാണു കണക്ക്. 840ഓളം വീടുകളും അഞ്ഞൂറോളം ഏക്കര്‍ കാപ്പിത്തോട്ടങ്ങളും പൂര്‍ണമായും നശിച്ചു.
മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ഉപമുഖ്യമന്ത്രി ജി. പരമേശര്‍, മന്ത്രിമാരായ ആര്‍.വി ദേശപാണ്ട, ഡി.കെ ശിവകുമാര്‍, എച്ച്.ഡി രേവണ്ണ, കൃഷ്ണ ബൈറേ ഗൗഡ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."