പ്രകൃതി സംരക്ഷണം: രാഷ്ട്രീയ പാര്‍ട്ടികള്‍ പുനര്‍വിചിന്തനം നടത്തണമെന്ന് സി.കെ സുബൈര്‍
കൊടുവളളി: പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്ത് കൊണ്ട് കോണ്‍ക്രീറ്റ് കെട്ടിടങ്ങളും മണിസൗധങ്ങളും കെട്ടിപ്പടുക്കുന്നതിനെതിരേ കക്ഷി രാഷ്ട്രീയത്തിനധീതമായ കൂട്ടായ്മ വളര്‍ന്ന് വരണമെന്നും ഇക്കാര്യത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പുനര്‍വിചിന്തനം നടത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. കൊടുവളളി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ലാ കോണ്‍വിവന്‍സിയ കാംപയനിിന്റെ ഭാഗമായുള്ള ജലസഭ നരിക്കുനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആക്ടിങ് ജനറല്‍ സെക്രട്ടറി എ.കെ ഷൗഖത്തലി പദ്ധതി വിശദീകരിച്ചു. വി.കെ മുഹമ്മദ് റഷീദ് ജല മാനിഫെസറ്റോയും എ.കെ കൗസര്‍ ജല ബജറ്റും അവതരിപ്പിച്ചു. ഒ.കെ ഇസ്മായില്‍ അധ്യക്ഷനായി. വി. ഇല്ല്യാസ് സലീം നരിക്കുനി, ഇക്ബാല്‍ കത്തറമ്മല്‍, എ. ജാഫര്‍, നൗഷാദ് പന്നൂര്, പി. അനീസ്, ഷമീര്‍ മോയത്ത്, ജൗഹര്‍ നരിക്കുനി സംസാരിച്ചു. കെ.കെ റഫീഖ് സ്വാഗതവും, വി.കെ ബഷീര്‍ നന്ദിയും പപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."