വീടിന് ഭീഷണി ഉയര്‍ത്തി പൊതുകിണര്‍
നായ്ക്കട്ടി: പാര്‍ശ്വഭാഗത്തെ മണ്ണിടിഞ്ഞ് വീടിന് ഭീഷണി ഉയര്‍ത്തി പൊതുകിണര്‍. നൂല്‍പ്പുഴ പഞ്ചായത്തിലെ പള്ളിവയല്‍ വെള്ളക്കെട്ട് പണിയകോളിനിയില് നിര്‍മിച്ച കിണറാണ് സമീപത്തെ വീടിന് ഭീഷണിയായി മാറിയിരിക്കുന്നത്. വെള്ളക്കെട്ട് കോളനിയിലെ പോളി മാണിക്യന്റെ വീടിന് ഭീഷണിയായാണ് പൊതുകിണര്‍ മാറിയിരിക്കുന്നത്. വീടിന് സമീപം 2014ല്‍ നിര്‍മിച്ച പൊതുകിണറിന്റെ പാര്‍ശ്വഭാഗത്തെ മണ്ണിടിഞ്ഞു കൊണ്ടിരിക്കുകയാണ്.
മണ്ണ് ഇടിയുന്നതിന്റെ താഴ്ഭാഗത്തായാണ് പോളി മാണിക്യന്റെ വീടുള്ളത്. ശക്തമായി മഴ ഉണ്ടായാല്‍ മണ്ണ് കൂടുതലായി ഇടിയാനും ഇത് വീടിന് തന്നെ ഭീഷണിയാവുകയും ചെയ്യും.
കിണറിന്റെ പാര്‍ശ്വഭാഗം ഇടിഞ്ഞപ്പോള്‍ തന്നെ ജില്ലാകലക്ടര്‍, താലൂക്ക്, വില്ലേജ്, പഞ്ചായത്ത് എന്നിവിടങ്ങളില്‍ പരാതി നല്‍കിയെങ്കിലും കിണറിന്റെ പാര്‍ശ്വഭാഗം കല്ലുകെട്ടി സംരക്ഷിക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. കിണറിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങളും ഇടിയുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കിണറിന്റെ പാര്‍ശ്വഭാഗം കോണ്‍ക്രീറ്റ് ചെയ്തോ കല്ലുകെട്ടിയോ വീടിനും കിണറിനും സംരക്ഷണം നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."