മലമ്പുഴ അണക്കെട്ടില്‍ നിന്നും വെള്ളം വിട്ടു തുടങ്ങി
പാലക്കാട്: കര്‍ഷകരുടെ ആശങ്കയകറ്റിമലമ്പുഴ അണക്കെട്ടില്‍ നിന്ന് കാര്‍ഷികാവശ്യത്തിനുള്ള വെള്ളം കനാലുകളിലൂടെ തുറന്നുവിട്ടു. ഇന്നലെരാവിലെഒന്പതുമുതല് തുറന്നുവിട്ടു.കലക്ടര്‍ ഡി.ബാലമുരളി അധ്യക്ഷനായി തിങ്കളാഴ്ച്ച കലക്ട്രേറ്റില്‍ ചേര്‍ന്ന മലമ്പുഴ,പോത്തുണ്ടി,മംഗലം,ചേരാമംഗലം പദ്ധതികളുടെ ഉപദേശകസമിതി യോഗത്തിലായിരുന്നു തുറന്ന് വിടാനുള്ള തീരുമാനം.
ഇടതു കനാലിലൂടെ 650 ഘനയടിവെള്ളവും വലതു കനാലിലൂടെ 150 ഘനയടി വെള്ളവുമാണ് തുറന്ന് വിടാന്‍ തീരുമാനിച്ചിരുന്നത്.എന്നാല്‍ കനാലുകളില്‍ പലയിടങ്ങളിലും മണ്ണ് ഇടിഞ്ഞ് വീണ് അടഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ആദ്യ ഘട്ടത്തില്‍ ഇടത് കനാലിലൂടെ 325 ഉം വലതു കനാലിലൂടെ 75 ഘനയടി വെള്ളം മാത്രമേ തുറന്ന് വിടുകയുള്ളു.
പ്രധാന കനാലുകളില്‍ കാര്യമായ തടസ്സങ്ങളില്ലെങ്കിലും ഉപകനാലുകളുടെ സ്ഥിതി ആശങ്കാജനകമായതിനാല്‍ ആദ്യഘട്ടത്തില്‍ ടേണ്‍ സംവിധാനം ഒഴിവാക്കി രണ്ട് ആഴ്ച്ചത്തേക്ക് വെള്ളം നല്‍കാനാണ് തീരുമാനം. കനാലുകള്‍ തുറക്കാന്‍ തീരുമാനിച്ചതിലൂടെ അണക്കെട്ടില്‍ നിന്ന് പുഴയിലേക്ക് തുറന്ന് വിട്ടിരുന്ന വെള്ളം തിങ്കളാഴ്ച്ചയോടെ നിര്‍ത്തിവെച്ചിരുന്നു.
മഹാപ്രളയം കഴിഞ്ഞ് 20 ദിവസം പിന്നിട്ടപ്പോഴെക്കും ജില്ല വീണ്ടും വരള്ച്ചയിലേക്ക്്് നീങ്ങികൊണ്ടിരിക്കുന്നു.പലയിടങ്ങളിലും കൃഷി നശിച്ച് കര്‍ഷകര്‍ ദുരിതം അനുഭവിക്കുന്നു.ശേഷിക്കുന്ന കൃഷിക്ക് എങ്കിലും വെള്ളം ലഭ്യമല്ലാത്ത സാഹചര്യം വന്നാല്‍ നശിക്കുമെന്ന സാഹചര്യത്തിലാണ് കനാല്‍ തുറക്കാന്‍ തീരുമാനമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."