കഞ്ചാവ് കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമം എക്സൈസ് ഇന്‍സ്പെക്ടര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം
മാനന്തവാടി: കഞ്ചാവ് വലിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി എക്സൈസിനെ ഏല്‍പ്പിച്ച വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താന്‍ കൈക്കൂലി വാങ്ങിയ എക്സൈസ് ഇന്‍സ്പെക്ടര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം തുടങ്ങിയതായി സൂചന. രണ്ടാഴ്ച മുന്‍പാണ് സംഭവം.
ബീഡി വലിക്കുന്നതിനിടെ സംശയം തോന്നിയ മൂന്ന് വിദ്യാര്‍ഥികളെ നാട്ടുകാര്‍ തടഞ്ഞ് വെക്കുകയും എക്സൈസിനെയും പൊലിസിനെയും വിവരമറിയിക്കുകയായിരുന്നു. ആദ്യം എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ കുട്ടികളെ കസ്റ്റഡിയില്‍ എടുത്തു കൊണ്ടുപോവുകയും ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളായതിനാല്‍ നിസാര വകുപ്പുകള്‍ ചേര്‍ത്ത് ജാമ്യത്തില്‍ വിടുകയും ചെയ്തു.
എന്നാല്‍ കൈക്കൂലി നല്‍കിയാണ് കേസില്‍ നിന്ന് ഒഴിവാക്കിയതെന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ മീനങ്ങാടി വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ മൊഴി വിജിലന്‍സ് ശേഖരിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. എന്നാല്‍ സമ്മര്‍ദങ്ങളെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ കൃത്യമായ മൊഴി നല്കാന് തയാറായില്ലെന്ന സൂചനയുമുണ്ട്. ഈ ഉദ്യോഗസ്ഥനെതിരെ മുന്‍പും മദ്യപിച്ച് ബഹളം ഉണ്ടാക്കിയതുള്‍പ്പെടെ വിവിധ കോണുകളില്‍ നിന്നും നിരന്തരം പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇതിനെ തുടര്‍ന്ന് ഇയാളെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അതെ സമയം വാങ്ങിയ പണം തിരികെ നല്കി പരാതി ഒതുക്കി തീര്‍ക്കാനും അണിയറയില്‍ നീക്കങ്ങള്‍ നടക്കുന്നതായും ആരോപണമുണ്ട്. സംഭവത്തെ കുറിച്ച് പൊലിസ് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."