പ്രളയത്തില്‍ അടിഞ്ഞത് 8,249 ടണ്‍ മാലിന്യം
തിരുവനന്തപുരം: പ്രളയ ദുരന്തം ഒഴിഞ്ഞ് വെള്ളമിറങ്ങിയ സ്ഥലങ്ങളില്‍നിന്ന് ശേഖരിച്ചത് 8,518 ടണ്‍ മാലിന്യം. ഉപയോഗശൂന്യമായ കിടക്കകള്‍, തലയണകള്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, തുണികള്‍, ഇലക്‌ട്രോണിക്, ഇലക്ട്രിക് വേസ്റ്റ് എന്നിവയാണ് പ്രളയത്തിന്റെ ബാക്കിയായി മാലിന്യകൂമ്പാരമായി മാറിയത്. ഇതോടൊപ്പമുള്ള 4,213 ടണ്‍ ജൈവ മാലിന്യം ശേഖരിച്ചതായും അതില്‍ 4,036 ടണ്ണും സംസ്‌കരിച്ചതായുമാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ പല സ്ഥലങ്ങളിലും മാലിന്യം കൂമ്പാരമായി അതാത് തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടി ഇട്ടിരിക്കുന്നുവെന്നാണ് വിവരം. കുട്ടനാട്ടില്‍ ഇനിയും വെള്ളമിറങ്ങിയിട്ടില്ല. വെള്ളമിറങ്ങിയതിന് ശേഷമേ എത്ര ടണ്‍ മാലിന്യം ഇവിടെ കുന്നുകൂടിയിട്ടുണ്ടെന്ന് പറയാന്‍ കഴിയൂ. അതേ സമയം 4,305 ടണ്‍ അജൈവ മാലിന്യം ശേഖരിച്ചിട്ടുണ്ട്. ക്ലീന്‍ കേരള കമ്പനിയാണ് ഈ മാലിന്യം ശേഖരിച്ചിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, വയനാട്, എന്നിവിടങ്ങളില്‍ നിന്നാണ് ഇവ ശേഖരിച്ചത്. എന്നാല്‍ ഈ മാലിന്യങ്ങള്‍ എങ്ങനെ, എവിടെ സംസ്‌കരിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നില്ല. 4,305 ടണ്‍ അജൈവ മാലിന്യത്തില്‍ 3,500 ടണ്ണെങ്കിലും ഈ മാലിന്യങ്ങള്‍ വരും. ഇപ്പോള്‍ പ്രളയ ദുരന്തമുണ്ടായ എല്ലാ പഞ്ചായത്തിലും ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ടെലിവിഷന്‍, വാഷിങ് മെഷിന്‍, ഫ്രിഡ്ജ്, മിക്‌സി എന്നിവ റിപ്പയര്‍ ചെയ്ത് നല്‍കാന്‍ യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയായാല്‍ ഈ മാലിന്യങ്ങളുടെ അളവ് വീണ്ടും കൂടും. വീടുകളുടെ വൃത്തിയാക്കല്‍ മിക്കവാറും പൂര്‍ത്തിയായി.വീട്ടുസാധനങ്ങള്‍ നശിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ കുടുംബശ്രീ വഴി പലിശരഹിത വായ്പ ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 25 മുതല്‍ വായ്പ നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."